'അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു'; രമേഷ് പിഷാരടി എംഎൽഎ

അമ്മ വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും താൻ വിളിച്ചുവെന്നും യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടുവെന്നും രമേഷ് പിഷാരടി പറഞ്ഞു. പൊതുജനങ്ങൾ വിലയിരുത്തുന്ന തരത്തിൽ സംഘടനയുടെ ആഭ്യന്തര വിഷയം പുറത്തേക്ക് കൊണ്ടു വരരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ആരാഞ്ഞു. എത്രയും പെട്ടെന്ന് യോഗം വിളിച്ചു പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്. അമ്മയിലെ വിഷയങ്ങൾ പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ജിഹാദി പരാമർശം, കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. :- രമേശ് പിഷാരടി പറഞ്ഞു

അതേസമയം അൻസിബയോട് യോജിക്കുന്നുവെന്നും അൻസിബ പറയുന്നത് ലോജിക്കും സത്യസന്ധവുമായ കാര്യങ്ങളാണെന്നും നടി മാല പാർവതി പറഞ്ഞു. അമ്മ നേതൃത്വം മൂന്നോ നാലോ ഗ്രൂപ്പായി മാറിയെന്നും ക്ഷേത്ര സ്‌പോൺസർഷിപ്പിന്റെ പേരിലാണ് നിലവിലെ തർക്കങ്ങൾ ഉടലെടുത്തതെന്നും മാല പാർവതി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

സ്‌പോൺസർഷിപ്പിന് ഒരു മാർക്കറ്റിങ് ടീം രൂപീകരിച്ചെന്നും സിജോയ് വർഗീസ്, ടിനി ടോം, കൈലാസ് എന്നിവർ ഉൾപ്പെട്ടിരുന്നുവെന്നും മാല പറഞ്ഞു. അവിടെ കമ്മീഷൻ വിഷയം ഉയർന്നപ്പോൾ അതിനെ അൻസിബ എതിർത്തു. കുടുംബസംഗമത്തിന് സ്റ്റീഫൻ ദേവസിയുടെ പ്രോഗ്രാമിന് 15 ലക്ഷമാണ് നിശ്ചയിച്ചത്. അത്രയും വലിയ തുക അൻസിബ എതിർത്തെന്നും അതൊന്നും ഭാരവാഹികൾക്ക് ഇഷ്ടപ്പെട്ടില്ലെന്നും മാല പാർവതി കൂട്ടിച്ചേർത്തു.

Latest Stories

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

കുത്തഴിഞ്ഞ പൊലീസ് സേനയെ ശക്തമാക്കാന്‍ മനോജ് എബ്രഹാമിനെ തലപ്പത്തേക്ക് കൊണ്ടുവരുവാന്‍ നീക്കം; രവാഡയ്ക്ക് ശേഷം പൊലീസ് മേധാവിയ്ക്കായി ഒരുക്കം തുടങ്ങി

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

'ആലിൻ ഷെറിൻ ഇനി ബ്രാൻഡ്'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

'പോരാട്ടവീഥിയിൽ എസ് എഫ് ഐ സഖാക്കൾ ഒറ്റയ്ക്ക് ആണെന്ന് കരുതുന്ന ആരെങ്കിലും ഉണ്ടോ...?'; കേരള സർവകലാശാല വിദ്യാർത്ഥി സംഘർഷത്തിൽ വി ശിവൻകുട്ടി