എരിതീയിൽ എണ്ണയൊഴിക്കരുത്; ചെന്നിത്തലയുടേത് അതിരുകടന്ന പ്രതികരണമെന്ന് ടി. സിദ്ദിഖ്

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തലയ്ക്കെതിരെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്.

രമേശ് ചെന്നിത്തലയുടേത് കടന്ന പ്രതികരണമെന്നും പാർട്ടിയിലെ ഐക്യം തകർക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും ടി. സിദ്ദിഖ് പറഞ്ഞു.

രമേശ് ചെന്നിത്തല ഇച്ചിരികൂടി കടന്നാണ് ഇന്ന് സംസാരിച്ചത്. അത്തരം സംസാരം എല്ലാവരുടെ ഭാ​ഗത്ത് നിന്നും ഒഴിവാക്കണം എന്നുള്ളതാണ് സംഘടനാ പ്രവർത്തകൻ എന്ന രീതിയിൽ വിനീതമായ അഭ്യർത്ഥനയെന്ന് സിദ്ദിഖ് പറഞ്ഞു.

സംസാരത്തിലും പ്രവർത്തിയിലും കൃത്യതയോട് കൂടി സമീപനം സ്വീകരിച്ച് എരിതീയിൽ എണ്ണയൊഴിക്കുന്ന ഒരുവാചകം പോലും ഒരാളുടെ ഭാ​ഗത്ത് നിന്നും ഉണ്ടാവാതിരിക്കുക എന്നുള്ളതാണ് സംഘടനയോട് ഇപ്പോൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമെന്നും സിദ്ദിഖ് കൂട്ടിചേർത്തു.

തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാദ്ധ്യത എല്ലാവർക്കുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞത്.

ഇത് റിലേ ഓട്ട മത്സരമൊന്നുമല്ല. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പോരാടേണ്ട സന്ദർഭത്തിൽ യോജിപ്പിൻറെ പാത തുറക്കുക എന്നതാണ് നേതൃത്വത്തിൻറെ ഉത്തരവാദിത്വമെന്നും രമേശ ് ചെന്നിത്തല വിമർശിച്ചു. കോട്ടയം ഡിസിസി അദ്ധ്യക്ഷൻ സ്ഥാനമേൽക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

“എന്നോടൊന്നും ആലോചിക്കണമെന്ന് ഞാൻ പറയില്ല. ഞാനീ പാർട്ടിയിലെ നാലണ മെമ്പറാണിപ്പോൾ‌. ഉമ്മൻചാണ്ടി അതുപോലെയല്ല. എഐസിസി ജനറൽ സെക്രട്ടറിയാണ്, വർക്കിംഗ് കമ്മിറ്റി മെമ്പറാണ്. ഞാൻ ഈ പ്രസ്ഥാനമില്ലാത്തയാളാണ്.

ഉമ്മൻചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാദ്ധ്യത എല്ലാവർക്കുമുണ്ട്. പ്രായത്തിൻറെ കാര്യം പറഞ്ഞ് മാറ്റി നിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. കോൺഗ്രസിനെ ഒന്നിച്ചു നിർത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് എല്ലാവർക്കുമുള്ളത്”- ചെന്നിത്തല പറഞ്ഞു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ