പതാക ഉയര്‍ത്തേണ്ട സമയമായിട്ടും എത്താതെ ദിവാകരന്‍, ആളയപ്പിച്ച് വിളിപ്പിച്ച് നേതാക്കള്‍

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തേണ്ട സമയമായിട്ടും സമ്മേളന ഹാളില്‍ നിന്ന് എത്താതിരുന്ന ദിവാകരനെ ആളയച്ച് വിളിപ്പിക്കുകയായിരുന്നു. ഹാളിനുള്ളില്‍ അനൗണ്‍സ്‌മെന്റ് ഇല്ലാത്തതിനാല്‍ സി.ദിവാകരന്‍ അറിഞ്ഞില്ല എന്നാണ് വിശദീകരണം. ദീപശിഖ സ്വീകരിക്കാനും ദിവാകരന്‍ എത്തിയില്ല.

അസാധാരണ സമ്മേളനത്തിനാണ് തുടക്കമായിരിക്കുന്നത് എന്ന് പതാക ഉയര്‍ത്തിയ ശേഷം സി. ദിവാകരന്‍ പറഞ്ഞു. പാവങ്ങളുടെ പാര്‍ട്ടിയാണ് സിപിഐ എന്നും രാജ്യം എ.രാജയേയും കാനം രാജേന്ദ്രനെയും ഉറ്റുനോക്കുകയാണെന്നും ദിവാകരന്‍ പറഞ്ഞു.

പ്രായപരിധി വിവാദത്തില്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന് സി. ദിവാകരന്‍ രാവിലെ മാധ്യമങ്ങളോട് പ്രതകരിച്ചിരുന്നു. മയപ്പെടാനും ഭയപ്പെടാനും ഇല്ലെന്നും പാര്‍ട്ടിക്ക് കീഴടങ്ങുമെന്നും ദിവാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘മയപ്പെടാനും ഭയപ്പെടാനും ഇല്ല. പാര്‍ട്ടിക്ക് കീഴടങ്ങും, നേതൃത്വത്തിന് അല്ല. ഞാനും നേതൃത്വം അല്ലേ. പാര്‍ട്ടി തീരുമാനിക്കുന്നതാണ് എന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ കാര്യങ്ങള്‍ ഡി രാജയോട് ചോദിക്കണം’ സി. ദിവാകരന്‍ പറഞ്ഞു.

പ്രായപരിധിയില്‍ ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞെന്ന് കെ.ഇ.ഇസ്മായില്‍ പ്രതികരിച്ചു. മറ്റുകാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും ഇസ്മായില്‍ പറഞ്ഞു. സി.പി.ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ കേന്ദ്രനേതൃത്വം വ്യക്തത വരുത്തിയേക്കും. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി.രാജ നിലപാട് പറയും. പ്രായപരിധി കര്‍ശനമാണോ എന്ന് വ്യക്തമാക്കും. പ്രായപരിധി വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് നീക്കം.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി