'അനൈക്യം വിശ്വാസ്യത തകർക്കും'; ഇൻഡ്യാ സഖ്യത്തിലെ ഭിന്നതകൾ അവസാനിപ്പിക്കണമെന്ന് കപിൽ സിബൽ

ഇൻഡ്യാ സഖ്യത്തിലെ ഭിന്നതകൾ അവസാനിപ്പിക്കണമെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. പരസ്യമായ അനൈക്യം പൊതുസമൂഹത്തിൽ സഖ്യത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്നും സ്വയം ഭിന്നിക്കാതെ ഇൻഡ്യാ സഖ്യം ഒറ്റ ബ്ലോക്കായി നിൽക്കണമെന്നും കപിൽ സിബൽ പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബലിന്റെ പരാമർശം.

സഖ്യത്തിന് ഒരു യോജിച്ച നയവും പ്രത്യയശാസ്ത്ര ചട്ടക്കൂടും ഭാവി പരിപാടിയും വേണമെന്നും കപിൽ സിബൽ പറഞ്ഞു. സഖ്യത്തിൻ്റെ നയനിലപാടുകൾ വിശദീകരിക്കാൻ ഔദ്യോഗിക വക്താക്കളെ നിയമിക്കണം. ദേശീയ പ്രധാന്യമുള്ള വിഷയങ്ങൾ ഉണ്ടാവുമ്പോൾ യോജിച്ച് പ്രവർത്തിക്കാൻ കഴിയണം. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാട് പറയാൻ വക്താക്കൾക്ക് കഴിയണം. അതിന് സാധിക്കുന്നില്ലെങ്കിൽ മുന്നണിക്ക് ഫലപ്രദമായി മുന്നോട്ട് പോകാനാവില്ലെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.

ഇൻഡ്യാ സഖ്യത്തിന് ഒരു ഔപചാരിക ഘടന വേണമെന്ന് താൻ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇത് സ്വീകരിക്കപ്പെടുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് പരാജയപ്പെട്ട സ്ഥാപനമായി മാറിയെന്നും കപിൽ സിബൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസമില്ലായ്‌മയുടെ വിഷയം എത്ര വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുവോ ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യത അത്രയും കൂടുമെന്നും സിബൽ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ