ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ ഫെബ്രുവരി മൂന്നിനകം സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണം; നിര്‍ദേശം നല്‍കി ജില്ലാ കോടതി

ഓര്‍ത്തഡോക്സ്- യാക്കോബായ സംഘര്‍ഷം നിലനില്‍ക്കുന്ന ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍  ഫെബ്രുവരി മൂന്നിനകം സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് എറണാകുളം ജില്ലാ കോടതി. ആലുവ റൂറല്‍ എസ്പിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. വിധി നടപ്പിലാക്കാന്‍ ഒറ്റ അവസരം കൂടിയേ നല്‍കൂവെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പൊലീസ് ഇന്നലെ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.പിയെ ജില്ലാ കോടതി വിളിച്ചു വരുത്തിയത്.

പെരുമ്പാവൂര്‍ ഓടക്കാലി പള്ളി ഏറ്റെടുക്കാന്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. തുടർന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടി പ്രതിഷേധിക്കുകയായിരുന്നു. പൂട്ടിയ ഗേറ്റ് തകർത്താണ് പൊലീസ് പള്ളി അങ്കണത്തിൽ പ്രവേശിച്ചത്. ഇത് നേരിയ സംഘർഷത്തിനും കാരണമാക്കിയിരുന്നു.

പിന്നീട് പള്ളി അകത്ത് നിന്ന് പൂട്ടി പ്രാര്‍ത്ഥനയുമായി യാക്കോബായ സഭാവിശ്വാസികള്‍ പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചു. സന്ധ്യയോടെ പൊലീസ് നടപടിയുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പള്ളിക്ക് മുന്നിലേക്ക് എത്തുകയും പൊലീസ് വലയം ഭേദിച്ച് പള്ളി അങ്കണത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതോടെ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പൊലീസ് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്