സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; നൽകുന്നത് ഒരു മാസത്തെ കുടിശ്ശിക

സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശ്ശിക കൂടി നൽകാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഉത്തരവായിരുന്നില്ല. തുടർന്ന് ധനവകുപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടികൾ നീണ്ടു പോകുന്നതെന്ന് വിമർശവുമുയർന്നു. പിന്നാലെയാണ് ഇന്നലെ ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്.

ഇന്ന് മുതൽ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക. മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി നൽകാനുള്ളത്. നവകേരള സദസ്സ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഒരു മാസത്തെ പെൻഷൻ എങ്കിലും കൊടുക്കണം എന്ന നിർബന്ധാവസ്ഥയിൽ സർക്കാർ എത്തിയിരിക്കുന്നത്. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ