കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

കോട്ടയം, തിരുവനന്തപുരം ഡിസിസികളിലെ തർക്കത്തിൽ കുരുങ്ങി കോൺഗ്രസ് പുനഃസംഘടന വഴിമുട്ടി. പ്രസിഡന്റുമാരുടെ പേരുകൾ സംബന്ധിച്ചാണ്‌ തർക്കം. ഡിസിസി പ്രസിഡൻ്റുമാരുടെയും കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സ്ഥാനങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും തീരുമാനത്തിലേക്ക് പോകാൻ നേതൃത്വത്തിന് കഴിയുന്നില്ല.

ഇതേസമയം പുനഃസംഘടനയ്ക്കുള്ള ശ്രമം നേതൃത്വം ഉപേക്ഷിച്ചിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ എത്രയും വേഗം പുനഃസംഘടന നടത്താനാണ് ശ്രമം. കോട്ടയത്ത് ഫിൽസൺ മാത്യൂസ്, ബിജു പുന്നത്താനം, ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഡിസിസിമുൻ പ്രസിഡന്റ് ജോഷിയുടെ പേരും ചർച്ചയിലുയർന്നു. വിഡി സതീശനടക്കമുള്ള ഒരു വിഭാഗത്തിന് ഫിൽസണിൻ്റെ പേരിനോടാണ് താത്പര്യം. എന്നാൽ, ഈ പേരിൽ ഏകാഭിപ്രായമില്ല. തർക്കം മുറുകിയാൽ നിലവിലുള്ള പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ തുടരട്ടെയെന്ന നിർദേശവും ഉയരുന്നുണ്ട്.

തിരുവനന്തപുരത്ത് പാലോട് രവി ഒഴിവായ സ്ഥാനത്ത് എൻ ശക്തനെ താത്കാലികമായി നിയമിച്ചിരുന്നു. ചെമ്പഴന്തി അനിലിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. കോട്ടയത്തിന് സമാനമാണ് ഇവിടെയും സ്ഥിതി. അനിലിൻ്റെ പേരിൽ സമവായമായിട്ടില്ല. ശക്തൻ തുടരട്ടെയെന്ന നിലപാടാണ് ജില്ലയിൽനിന്നുള്ള എംപിമാരായ ശശി തരൂരും അടൂർ പ്രകാശുമെടുത്തത്. ശരത്ചന്ദ്രപ്രസാദിൻ്റെ പേരും സജീവ പരിഗണയിലുണ്ട്.

സാമൂഹിക സമവാക്യങ്ങൾ പാലിക്കേണ്ടതിനാൽ തർക്കമുള്ള ഡിസിസികൾ മാറ്റിവെച്ച് ബാക്കിയുള്ളയിടത്തുമാത്രം പുനഃസംഘടന നടത്തുക പ്രായോഗികമല്ല. ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറുന്നവരെ കെപിസിസി തലത്തിലേക്ക് കൊണ്ടുവരാനാണ് ധാരണ. നേരത്തേ ഒഴിവാക്കപ്പെട്ടവർക്കും സ്ഥാനങ്ങൾ നൽകാനുണ്ട്. ഇതെല്ലാം ഒരു പാക്കേജായി ചെയ്യാനാണ് ശ്രമം.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും