കോവിഡ് ബാധിതനെ പുഴുവരിച്ച സംഭവം: സസ്പെന്‍ഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി, അനിശ്ചിതകാല സമരമെന്ന് ഡോക്ടര്‍മാർ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിതനായി കിടപ്പുരോ​ഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത നടപടി പിന്‍വലിക്കില്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സമരം തുടരാനാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും തീരുമാനം. സംഭവത്തിൽ ഡി എം ഒ യുടെ അന്വേഷണം തുടരും.

ജീവനക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാർ. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കോവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ ആണ് തീരുമാനം. കെജിഎംസിടിഎ നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് റിലെ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാർ ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കും. സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരക്കാരുമായി മന്ത്രി ചർച്ച നടത്തിയത്. സസ്പെൻഷൻ പിൻവലിക്കണം എന്ന സമരക്കാരുടെ ആവശ്യം മന്ത്രി അം​ഗീകരിച്ചില്ല. ഭരണാനുകൂല സംഘടനകൾക്കും എതിർപ്പ് ഉണ്ടെങ്കിലും പ്രത്യക്ഷ സമരത്തിൽ ഇറങ്ങില്ല.

കിടപ്പുരോ​ഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേരാണ് സസ്‌പെന്‍ഷനിലായത്. കോവിഡിന്റെ അടക്കം ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്‌സുമാരായ ലീന കുഞ്ചന്‍, രജനി കെവി എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം