സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ അന്തരിച്ചു

നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയുമായിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. കാന്‍സറിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്.

ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

മക്കള്‍: പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു, വിദ്യാര്‍ഥിനി ശിവകാമി. ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍ ഭര്‍ത്താവിന്റെ പിതാവാണ്.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു