സ്വർണക്കടത്ത് കേസ്; എൻ.ഐ.എ സംഘം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയെടുത്തു

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഘം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയെടുത്തു. യു.എ.ഇ.യിൽ നിന്നെത്തിയ നയതന്ത്ര പാഴ്‌സലുകൾ സംബന്ധിച്ച് ലഭ്യമായ രേഖകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസും എൻ.ഐ.എയും സമൻസ് അയച്ചു.

രണ്ടുവർഷത്തിനിടെ കോൺസുലേറ്റിൽ എത്തിയ നയതന്ത്ര പാഴ്സലുകളെ കുറിച്ച് വ്യക്തത തേടിയാണിത്. 20-നകം വിശദീകരണവും രേഖകളും നൽകണം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ്. ദേവാണ് കസ്റ്റംസിനായി സമൻസയച്ചത്.

ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നും തെറ്റായ വിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

നയതന്ത്ര ബാഗുകൾ സംസ്ഥാനത്തിൻറെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തിലെ വിവര ശേഖരണത്തിനാണ് എൻഐഎ സംഘമെത്തിയത്. സ്വർണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എൻഐഎ സംഘം ചർച്ച നടത്തി. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എൻഐഎ സംഘം സെക്രട്ടേറിയറ്റിലെത്തുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്