‘ദിലീപ് സിനിമ കണ്ടത് സംവിധായകൻ ആവർത്തിച്ച് അഭ്യർത്ഥിച്ചതുകൊണ്ട്, വിവാദമാകുമെന്നറിഞ്ഞിരുന്നെങ്കിൽ സിനിമ കാണുന്നത് ഒഴിവാക്കുമായിരുന്നു'; എംഎ ബേബി

ദിലീപ് സിനിമാ വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പുതിയ സംവിധായകൻ ആവർത്തിച്ച് അഭ്യർത്ഥിച്ചതുകൊണ്ടാണ് സിനിമ കണ്ടതെന്ന് എംഎ ബേബി പറഞ്ഞു. സമൂഹ മാധ്യമങ്ങളെ കുറിച്ചുള്ള പ്രമേയം ഇഷ്ടമായെന്നും സിനിമയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ തനിക്ക് എതിരെ നടന്ന സൈബർ ആക്രമണം കാര്യമാക്കുന്നില്ലെന്നും എംഎ ബേബി പറഞ്ഞു. അതേസമയം വിവാദം ആകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സിനിമ കാണുന്നത് ഒഴിവാക്കുമായിരുന്നുവെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

ദിലീപ് നായകനായെത്തിയ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്നായിരുന്നു എംഎ ബേബി പറഞ്ഞത്. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ടിറങ്ങിയശേഷമാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. സാധാരണ ഇറങ്ങുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായി കുടുംബസമേതം കാണാനാകുന്ന സിനിമയാണ് പ്രിന്‍സ് ആന്റഡ് ഫാമിലി എന്നും സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയുടെ ഉള്ളടക്കത്തില്‍ നിന്നും കാണികളുടെ മനസിലേക്ക് എത്തുമെന്നും എം എ ബേബി പറഞ്ഞിരുന്നു.

വിലപ്പെട്ട ആശയം സിനിമ നല്‍കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേട്ടതിനു പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പല തരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചിലത് ബോധപൂര്‍വവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വസ്തുത അറിഞ്ഞുവേണം നമ്മള്‍ എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍. അല്ലാത്തപക്ഷം അത് പലരുടെയും ജീവനെതന്നെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന് ഈ സിനിമ സന്ദേശമായി നല്‍കുന്നു. ഇതെല്ലാം കണ്ടു ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകന്‍ ബിന്റോയ്ക്കും അണിയറപ്രവത്തകര്‍ക്കും ആശംസ നല്‍കുന്നുവെന്നും എംഎ ബേബി പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി