ദിലീപിന് താമസം ഒരുക്കിയത് മന്ത്രിക്കും ബോര്‍ഡ് അംഗങ്ങള്‍ക്കുമുള്ള ദേവസ്വം കോംപ്ലക്‌സില്‍! ശബരിമല ദർശനത്തിലെ മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്ത്

ശബരിമലയിലെ ദിലീപിന്റെ ദർശനം വിവാദമായതിന് പിന്നാലെ സന്നിധാനത്തെ നടന്റെ താമസവും വിഐപി പരിഗണനയിൽ ആയിരുന്നെന്ന് റിപ്പോർട്ട്. സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം കോംപ്ലക്‌സിൽ ആണെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറി.

മന്ത്രിമാരും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍ മുറി നല്‍കി. വാടക പോലും വാങ്ങാതെയായിരുന്നു സൗകര്യം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശനം നടപടി ഉണ്ടാകും എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അടിമുടി വീഴ്ചയെന്നാണ് വ്യക്തമാക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം താമസിക്കുന്ന ഇടത്ത് മുറി നല്‍കിയതില്‍ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്. ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴി പ്രവേശനം അനുവദിച്ച് മറ്റു തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം മറച്ചതിന് പിന്നാലെ നടന് മുന്തിയ വിഐപി പരിഗണനയാണ് സന്നിധാനത്ത് നല്‍കിയത്. ഇത് കഴിഞ്ഞ ദിവസം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശന ഉന്നയിച്ച പശ്ചാത്തലത്തിലാണ് മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്തുവരുന്നത്.

ശബരിമലയില്‍ അക്കോമഡേഷന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് ബോര്‍ഡിന് കൈമാറി. നിലവില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അന്വേഷിച്ച് നടപടിയെടുക്കാന്‍ ദേവസമന്ത്രി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി