രഞ്ജിത്ത് എന്തുകൊണ്ടും യോഗ്യനെന്ന് ദിലീപിന്റെ പുകഴ്ത്തല്‍; ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടു

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തും ദിലീപും വേദി പങ്കിട്ടു. കൊച്ചിയില്‍ നടന്ന ഫിയോക് ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി നടന്ന അനുമോദന യോഗത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. ചിലച്ചിത്ര അക്കാദമി ചെയര്‍മാനായി തിരഞ്ഞഎടുക്കപ്പെട്ട രഞ്ജിത്തിനും, സംസ്ഥാന സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.

നേരത്തെ ഐഎഫ്എഫ്‌കെ വേദിയില്‍ നടി ഭാവനയെത്തിയപ്പോള്‍ പെണ്‍പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച രഞ്ജിത്താണ് അതേ കേസിലെ പ്രതിയായ നടനോടൊപ്പം വേദി പങ്കിട്ടത്. ഫിയോകിന്റെ ആജീവനാന്ത ചെയര്‍മാനാണ് ദിലീപ എന്തിനും കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് പുകഴ്ത്തുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്നും ദിലീപ് പറഞ്ഞു. തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. യോഗത്തിന് ശേഷം മധുപാലും രഞ്ജിത്തും വേദി വിട്ടു.

നേരത്തെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ആലുവ ജയിലില്‍ കഴിയുന്നതിനിടെ ദിലീപിനെ രഞ്ജിത്ത് സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവനയെത്തിയതിന് പിന്നാലെ പഴയ ഫോട്ടോകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇരയോടൊപ്പമെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. അതിനിടെയാണ് കേസിലെ പ്രതിയോടൊപ്പം വീണ്ടും രഞ്ജിത്തിന്റെ വേദി പങ്കിടല്‍ നടക്കുന്നത്.

Latest Stories

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര