ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍

ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ (26) ആണ് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടനും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറിയില്‍ ജോലിചെയ്തു വരികയായിരുന്നു ആഷിഖ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെ മെഡിക്കല്‍ കോളജ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന യുവതിയെ വീട്ടിലാക്കിത്തരാം എന്നുപറഞ്ഞ് ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി. തുടര്‍ന്ന് തൊണ്ടയാട്, മലാപറമ്പ്, ചേവായൂര്‍ ഭാഗങ്ങളില്‍ കറങ്ങി മെഡിക്കല്‍ കോളജ് ഭാഗത്ത് വീണ്ടും എത്തി. പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ കെട്ടിടത്തിന് താഴെയെത്തിച്ച് മാനഭംഗപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. അതിനുശേഷം യുവതി റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട ജനങ്ങള്‍ പോലീസിനെ വിവരമറിയിച്ചു.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് വിശ്രമമില്ലാതെ അന്വേഷണം നടത്തിയ പൊലീസ് ഇവര്‍ സഞ്ചരിച്ച വഴിയിലെ 50- ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. വിവിധ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായി ആശയവിനിമയം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അതില്‍നിന്ന് പ്രതി മുന്‍പ് വടകര സ്റ്റേഷനില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നശേഷം ജാമ്യത്തിലിറങ്ങിയ ആളാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടി പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, ഷാലു. എം, ഹാദില്‍ കുന്നുമ്മല്‍, മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ പ്രശോഭ്, രാജേന്ദ്രന്‍, മനോജ്, വിനോദ്, സുബിന കെ.പി എന്നിവരും ഉണ്ടായിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍