കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ സി.പി.എമ്മില്‍ ഭിന്നാഭിപ്രായം, ബി.ജെ.പിയെ തകര്‍ക്കാന്‍ സി.പി.എമ്മിനെ കഴിയൂവെന്ന് എം.വി ഗോവിന്ദന്‍, ബി.ജെ.പിക്ക് എതിരെ കോണ്‍ഗ്രസ് തന്നെ മുന്നില്‍ നിന്നുനയിക്കണമെന്ന് സജി ചെറിയാന്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തെ കുറിച്ച് കേരളത്തിലെ സി പി എമ്മില്‍ വിരുദ്ധാഭിപ്രായം. ബി ജെ പിയെ ആശയപരമായും രാഷ്ട്രീയപരമായും നേരിടാന്‍ സി പി എമ്മിനെ കഴിയൂ എന്ന് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുമ്പോള്‍ ഇന്ത്യയിലെ മതനിരപേക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വരണമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്.

‘ബി.ജെ.പി യെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന അഹങ്കാരവുമായി പോയാല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റ് തുന്നം പാടും. ഇന്ത്യയെ ഫാസിസത്തിലേക്ക് ആദ്യം കൊണ്ടുപോയത് കോണ്‍ഗ്രസ് ആണ്’ എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്.

‘ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബി ജെ പിക്കെതിരെയുള്ള പ്രതിരോധം മുന്നില്‍ നിന്ന് നയിക്കേണ്ടേത് കോണ്‍ഗ്രസ് ആണ്. മതനിരപേക്ഷത രാജ്യത്ത് കെട്ടിപ്പടുക്കാന്‍ വേണ്ടി കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം. രാജ്യത്ത് ഭരണഘടനയെ എല്ലാ മൂല്യങ്ങളേയും തകര്‍ക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്. രാജ്യത്തെ മതേതരത്വം, ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കാന ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം രാജ്യം ഭരിക്കുമ്പോള്‍ അവര്‍ വിജയിക്കാന്‍ ജനങ്ങള്‍ തുടര്‍ച്ചയായി നിന്നു കൊടുക്കില്ല’ എന്നാണ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയത്.

Latest Stories

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം