ഷാജ് കിരണിനെ അറിയില്ല, സ്വപ്നയുമായി സംസാരിച്ചിട്ടില്ല; ആരോപണം നിഷേധിച്ച് വിജയ് സാഖറെ

സ്വപ്ന സുരേഷുമായി സംസാരിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് ആരോടും സംസാരിച്ചിട്ടില്ലെന്നും എ.ഡി.ജി.പി പറഞ്ഞു.

കേസില്‍ സ്വപ്ന ഇന്ന് വൈകുന്നേരം പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്നു തലേദിവസം തന്നെ ഷാജ് കിരണ്‍ പറഞ്ഞിരുന്നെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

‘എടാ, സരിത്തേ, ഇയാളെ നാളെ പൊക്കും..’ എന്ന് ഷാജ് കിരണ്‍ തലേ രാത്രി തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോകുന്നത്. ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കണം. കൊണ്ടുപോയത് വിജിലന്‍സ് ആണെന്ന് മീഡിയ റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് തന്നെ ഷാജ് എന്നോട് പറഞ്ഞു. ഇതില്‍ നിന്നും വ്യക്തമല്ലേ എല്ലാം.’

‘മണിക്കൂറുകളോളം എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഒട്ടേറെ കേസുകള്‍ തലയില്‍ വച്ചുതരുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.’

‘മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോടു സംസാരിക്കണമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാത്തിന്റേയും വോയിസ് റെക്കോര്‍ഡ് കൈയിലുണ്ട്. നാളെ പുറത്തുവിടും’ സ്വപ്ന പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ