കോൺഗ്രസ് മടുത്തെന്ന് താൻ പറഞ്ഞിട്ടില്ല: പി. സി ചാക്കോ പറഞ്ഞത് തെറ്റാണെന്ന് കെ. സുധാകരൻ

കോൺഗ്രസ് മടുത്തെന്ന് താൻ പറഞ്ഞതായി പി സി ചാക്കോ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ . പാർട്ടിക്കകത്തെ പോരായ്‌മകൾ സാധാരണയായി സംസാരിക്കാറുണ്ട്. കോൺഗ്രസ് മടുത്തെന്ന് താൻ പി സി ചാക്കോയോട് പറഞ്ഞിട്ടില്ല. ഈ അടുത്ത ദിവസങ്ങളിലൊന്നും പി സി ചാക്കോയോട് സംസാരിച്ചിട്ടില്ലെന്നും കെ സുധാകരൻ എം.പി വ്യക്തമാക്കി.

പി സി ചാക്കോ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണ് എന്നറിയില്ല. കോൺഗ്രസ് പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കും. പി സി ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസിനകത്ത് സുധാകരൻ അടക്കമുള്ള നേതാക്കൾ അസംതൃപ്തരാണെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിസി ചാക്കോ പറഞ്ഞത്. കോൺഗ്രസിൽ നിന്ന് എൻ.സി.പിയിൽ എത്തിയതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ ചാക്കോ രം​ഗത്തെത്തിയത്. നേതൃത്വത്തോട് അതൃപ്തിയുള്ള കൂടുതൽ കോൺഗ്രസ് നേതാക്കൾ വരുംദിവസങ്ങളിൽ എൻസിപിയിലേക്ക് എത്തുമെന്നും പി സി ചാക്കോ പറഞ്ഞു.

പാർട്ടിയിൽ തുടരണോ എന്ന കാര്യം ആലോചിക്കുന്നതായി കെ സുധാകരൻ തന്നോട് പറഞ്ഞെന്ന് പി സി ചാക്കോ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിലെ ഗ്രൂപ്പ് വീതംവെയ്പ്പിൽ കെ സുധാകരൻ കടുത്ത അസ്വസ്ഥതയിലാണ്. തന്റെ രാജി പലർക്കും കോൺഗ്രസ് വിടാൻ പ്രേരണയാകുമെന്നും പി.സി ചാക്കോ കൂട്ടിചേർത്തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്