ശബരിമലയില്‍ കിലോക്കണക്കിന് സ്വര്‍ണം ഭക്തര്‍ കാണിക്ക നല്‍കി; പക്ഷേ ഭക്തര്‍ നല്‍കിയ സ്വര്‍ണക്കണക്കുകള്‍ റെക്കോര്‍ഡില്‍ ഇല്ല; 27 പേരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കണ്ടെത്തി ഹൈക്കോടതി, രസീതും നല്‍കിയിട്ടില്ല, ആളെ നേരില്‍ കണ്ട് എത്ര നല്‍കിയെന്ന് കണ്ടെത്താന്‍ ഉത്തരവ്

പുറത്തുവന്നതിനേക്കാള്‍ കൊടിയ തട്ടിപ്പാണ് ശബരിമലയില്‍ തന്ത്രിയും കൂട്ടരും നടത്തിയതെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമലയിലെ കൊടിമരപ്രതിഷ്ഠയ്ക്കായി കിലോക്കണക്കിന് സ്വര്‍ണം കാണിക്കയായി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. അഭിഭാഷക കമ്മിഷണര്‍ എഎസ്പി കുറുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കിലോക്കണക്കിന് സ്വര്‍ണ്ണം ഭക്തര്‍ സംഭാവനയായി നല്‍കിയെന്നാണ് കുറുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇത് എത്ര കിലോ ആണെന്നത് വ്യക്തമല്ല. കൊടിമരത്തിന് ഉപയോഗിച്ച സ്വര്‍ണത്തിന്റെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടും ഇപ്പോള്‍ എസ്‌ഐടി നല്‍കിയിരിക്കുന്ന നിലവിലെ റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട് ഉണ്ട്. ഇതോടെയാണ് കൊടിമര പ്രതിഷ്ഠയിലും വ്യാപക തിരിമറി നടന്നുവെന്ന കാര്യം വ്യക്തമാകുന്നത്.

ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എസ്‌ഐടിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊടിമരപ്രതിഷ്ഠയിലെ സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരിക്കുന്നത്. ഭക്തര്‍ നല്‍കിയ പല സ്വര്‍ണക്കണക്കുകളും റെക്കോര്‍ഡില്‍ ഇല്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. 2018-ല്‍ നല്‍കിയ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന.

27 പേര് നല്‍കിയ സ്വര്‍ണം സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. രസീത് നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തരേയും നേരിട്ട് കണ്ട് എത്രത്തോളം സ്വര്‍ണ്ണം നല്‍കി എന്ന് അന്വേഷിക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതില്‍ വ്യക്തതയില്ലെങ്കില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്. സംസ്ഥാന വിജിലന്‍സിനാണ് അന്വേഷണച്ചുമതല.

സുരേഷ് ഗോപി, മോഹന്‍ലാല്‍, രഞ്ജി പണിക്കര്‍, രജപുത്ര രഞ്ജിത് അടക്കമുള്ള താരങ്ങളും വ്യവസായികളും ഭക്തരും ശബരിമലയിലേക്ക് സ്വര്‍ണം നല്‍കി. ഇവ വാജി വാഹനത്തിനും അഷ്ടദിക് പാലക പ്രതിമയ്ക്കും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ജൂലായ് ആറിന് കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കണക്കുകളടക്കമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി അന്നത്തെ അഭിഭാഷക കമ്മിഷണറായിരുന്ന എഎസ്പി കുറുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതേസമയം, താഴികക്കുടങ്ങള്‍ പൊതിയാന്‍ സ്വര്‍ണം അനുവദിച്ചില്ലെന്നും കുറുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാതി പറയുന്നുണ്ട്. അഭിഭാഷക കമ്മിഷനും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം.

കൊടിമരപ്രതിഷ്ഠയ്ക്ക് പുറമെ, ആറ് താഴികക്കുടങ്ങളും സ്വര്‍ണ്ണം പൂശണമെന്ന് നിലപാട് കുറുപ്പ് എടുത്തിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിനോട് 600 ഗ്രാം സ്വര്‍ണ്ണം ആവശ്യപ്പെട്ടു. എന്നാല്‍, അത് നല്‍കാന്‍ വിമുഖത കാണിച്ചു. പിന്നീട് നിര്‍ബന്ധം പിടിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറായി. വീണ്ടും 200 ഗ്രാം സ്വര്‍ണംകൂടി ആവശ്യപ്പെട്ടപ്പോള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തടസ്സംനിന്നു. ഒടുവില്‍ കര്‍ക്കശമായ നിലപാട് താന്‍ സ്വീകരിച്ചു. മറ്റു വഴികളിലൂടെ, ജ്വല്ലറികളില്‍ നിന്നടക്കം സ്വര്‍ണം സ്വരൂപ്പിച്ചെന്നും കുറുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ