അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡ്; സര്‍ക്കാരിന് കണക്ക് പറയാന്‍ അധികാരമില്ലെന്ന് വി എന്‍ വാസവന്‍; എല്ലാം ദേവസ്വം ബോര്‍ഡ് പറയും

ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടില്‍ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാന്‍ അധികാരമില്ലെന്നുമാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ നിലപാട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണെന്നും ദേവസ്വം ബോര്‍ഡ് അഡ്വാന്‍സ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ടെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

കണക്കുകളില്‍ വ്യക്തത വരുത്തണമെങ്കില്‍ ദേവസ്വം ബോര്‍ഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളില്‍ ഇടപെടുകയും നിര്‍ദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോര്‍ഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കില്‍ ചോദിക്കുമെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. അല്ലാതെ ബോര്‍ഡിനോട് കാര്യങ്ങള്‍ ചോദിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വിഎന്‍ വാസവന്‍ ആവര്‍ത്തിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയമായി ബന്ധപ്പെട്ട് എസ്‌ഐടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നില്ലെന്നും വി എന്‍ വാസവന്‍ പരിഹസിച്ചു. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം അന്വേഷണം നടക്കട്ടെയെന്നും എല്ലാം കാണാമെന്നും അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സോണിയ ഗാന്ധിയുടെ അടുത്ത എത്തിയതില്‍ ഇപ്പോഴും മറുപടി പറയുന്നില്ലെന്നും വിഎന്‍ വാസവന്‍ ആരോപിച്ചു. അതിനിടയില്‍ ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടില്‍ ഹൈക്കോടതിയുടെ അന്വേഷണവും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

ഉത്തരവാദപ്പെട്ടവര്‍ കണക്ക് ശരിയാക്കി കൊള്ളണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അയ്യപ്പ സംഗമത്തിലെ ക്രമക്കേടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടുത്ത പ്രതിരോധത്തിലായിതിനിടെയാണ് അയ്യപ്പ സംഗമത്തിലെ വരവു ചെലവു കണക്കുകളില്‍ ക്രമക്കേടെന്ന് ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മീഷണറുടെ കണ്ടെത്തല്‍. ഇതോടെ ഇടതുപക്ഷം പ്രതിരോധത്തിലായി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ