ടോവിനോയ്ക്ക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിവരിച്ച് കൊടുത്ത് ടി. വി അനുപമ

നടന്‍ ടോവിനോ തോമസിന് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിവരിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തിനായി വോട്ടര്‍മാരെ ബോധവത്കരിക്കുകയും അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2014 ഇല്‍ ആരംഭിച്ച കര്‍മ്മപദ്ധതി ആണ് Systematic Voters” Education and Electoral Participation അഥവാ SVEEP. ഈ പദ്ധതിയുടെ തൃശൂര്‍ ജില്ലയിലെ ബ്രാന്‍ഡ് അംബാസിഡറാണ് ടോവിനോ തോമസ്

2019 ലെ ലോക്സഭാ പൊതു തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വോട്ടിംഗ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് കഴിഞ്ഞ മാസം ബൂത്തുകള്‍ തോറും വോട്ട് വണ്ടികള്‍ വഴി പ്രചാരണം നടത്തിയിരുന്നു. ഇത് കൂടാതെ സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ വോട്ടിംഗ് മെഷീനുകളെ കുറിച് പൊതുജനത്തെ ബോധവാന്മാരാക്കുന്നതിന് ഒരു പരിശീലന കേന്ദ്രവും ഈ വര്‍ഷം ആദ്യം ആരംഭിച്ചിരുന്നു. ഇന്നലെ തൃശൂര്‍ ജില്ലാ ആസ്ഥാനത്ത് വന്ന നടന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനം കളക്ടര്‍ വിവരിച്ച് കൊടുത്തു.

ജില്ലയില്‍ ഇനിയും വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ താല്പര്യമുള്ളവര്‍ക്കും ഇപ്പോഴും www.nvsp.in എന്ന വെബ് സൈറ്റ് മുഖേന മാറ്റങ്ങള്‍ വരുത്താവുന്നതാണെന്ന് ടി വി അനുപമ അറിയിച്ചു.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി