കേരള സര്‍വകലാശാല വിസി ജനാധിപത്യ മര്യാദ കാണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. കോടതി വിധികള്‍ അവഗണിച്ച ഗവര്‍ണര്‍ ആര്‍എസ്എസ് വിധേയരെ വിസിമാരാകുന്നുവെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നുതന്നെ വിസിയെ നിയമിക്കണം. സര്‍വകലാശാലകളില്‍ സര്‍ക്കാരിന് റോളില്ലെന്ന് വരുത്തുന്നു. സര്‍ക്കാര്‍ നിര്‍ദേശമാണ് ഗവര്‍ണര്‍മാര്‍ പാലിക്കാറുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അക്കാഡമിക് യോഗ്യതയുള്ളവരാണ് വിസിമാര്‍ ആകേണ്ടത്. കേരള സര്‍വകലാശാല വിസി ജനാധിപത്യ മര്യാദ കാണിക്കണം. കേരള സര്‍വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ചര്‍ച്ച നടത്തി സമവായത്തില്‍ എത്തിയതായിരുന്നു. അടുത്ത ദിവസം തന്നെ ചാന്‍സലര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രാര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ തുടരുമെന്നും മന്ത്രി അറിയിച്ചു.