ജൂഹി ചൗള കൊടുത്ത ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളിയത് സ്വാഗതാര്‍ഹം: സി. രവിചന്ദ്രൻ

ഇന്ത്യയില്‍ 5ജി സ്ഥാപിക്കുന്നതിനെതിരെ ഹിന്ദി സിനിമാതാരം ജൂഹിചൗള കൊടുത്ത ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളിയത് സ്വാഗതാര്‍ഹമെന്ന് യുക്തിവാദിയും സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രൻ. 5ജി പദ്ധതി യാഥാർത്ഥ്യമായാൽ മൊബൈല്‍ ടവര്‍ റേഡിയേഷന്‍ കാരണം പരിസ്ഥിതിക്ക് വലിയ വിപത്ത് ഉണ്ടാകുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള, വീരേഷ് മാലിക്, ടീന വച്ചാനി എന്നിവർ ഹർജി നൽകിയത്. എന്നാൽ പബ്ലിസിറ്റി ലക്ഷ്യമിട്ട് കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിനും നിയമവ്യവസ്ഥയെ അപഹാസ്യമാക്കിയതിനുമുള്ള ശിക്ഷയായി ജൂഹി അടക്കമുള്ള പരാതിക്കാര്‍ 20 ലക്ഷം രൂപ പിഴയടയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതികള്‍ ശാസ്ത്രബോധം പ്രദര്‍ശിപ്പിക്കുന്നത് അഭിനന്ദനീയമാണെന്നും മൊബൈല്‍ ടവര്‍ റേഡിയേഷന്‍ സംബന്ധിച്ച ആശങ്കളും ഭീഷണികളും കൂട്ടിക്കലര്‍ത്തി നിര്‍മ്മിച്ച 5ജി ഗൂഡാലാചനാ സിദ്ധാന്തം ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത ഒരു ടൂള്‍ കിറ്റാണെന്നും സി. രവിചന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സി. രവിചന്ദ്രന്റെ കുറിപ്പ്:

ഉയരവും ഉത്തരവാദിത്വവും
ഇന്ത്യയില് 5G സ്ഥാപിക്കുന്നതിനെതിരെ ഹിന്ദി സിനിമാതാരം ജൂഹിചൗള കൊടുത്ത ഹര്ജി ദല്ഹി ഹൈക്കോടതി തള്ളിയത് സ്വാഗതാര്ഹം. “Publicity” ലക്ഷ്യമിട്ട് കോടതിയുടെ വിലയേറിയ സമയം നഷ്ടപെടുത്തിയതിനും നിയമവ്യവസ്ഥയെ അപഹാസ്യമാക്കിയതിനുമുള്ള ശിക്ഷയായി ജൂഹി അടക്കമുള്ള പരാതിക്കാര് 20 ലക്ഷം രൂപ പിഴയടയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. കോടതികള് ശാസ്ത്രബോധം പ്രദര്ശിപ്പിക്കുന്നത് അഭിനന്ദനീയം. നിര്ഭാഗ്യവശാല് അതത്ര സാധാരണല്ല. മൊബൈല് ടവര് റേഡിയേഷന് സംബന്ധിച്ച ആശങ്കളും ഭീഷണികളും കൂട്ടിക്കലര്ത്തി നിര്മ്മിച്ച 5G ഗൂഡാലാചനാ സിദ്ധാന്തം ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത ഒരു ടൂള് കിറ്റാണ്. കോവിഡ് 19 വ്യാപിക്കാന് കാരണം 5 G ടവറുകളാണ് എന്നാരോപിച്ച് കഴിഞ്ഞകൊല്ലം ബ്രിട്ടണ് അടക്കമുള്ള യൂറോപ്യന് രാജ്യങ്ങളില് പലരും 5G ടവറുകള് അഗ്നിക്കിരയാക്കിയിരുന്നു. കഴിഞ്ഞ വര്ഷം ഇതേസമയം അതിനെക്കുറിച്ച് ഈ പേജില് എഴുതിയിരുന്നു. ഇന്ത്യയില് കാര്യങ്ങള് അത്രത്തോളംപോയില്ല. വിദ്യാസമ്പന്നരുടെയും സെലിബ്രിറ്റികളുടെയും പല അന്ധവിശ്വാസങ്ങളും വിചിത്രമാണ്. കപടതത്വചിന്ത, ആള്ദൈവാരാധന, ആത്മീയത, വിപ്‌ളവാരിഷ്ടസാരം ഇത്യാദിയാണ് പ്രധാന ഐറ്റങ്ങള്. ജൂഹിയൊക്കെ ഇക്കാര്യത്തില് ഒരുപടി മുന്നിലാണെന്ന് തോന്നുന്നു. ഗൂഡാലോചനാ സിദ്ധാന്തങ്ങള്ക്ക് ഇവര്ക്കിടയില് നല്ല മാര്ക്കറ്റാണ്. പത്തെണ്ണം ഇറക്കിവെച്ചാല് അഞ്ചെണ്ണവും അവര് പൊന്നുവിലയ്ക്ക് വാങ്ങിക്കും. ബര്മുഡാ ട്രയാംഗിളും ഇല്യുമിനാറ്റിയും ഓഷോയും മുതല് 5G വരെ നീളുന്ന ഒരു 3G ലിസ്റ്റാണ് ഇവര് കൈകാര്യം ചെയ്യുന്നത്. വേണ്ടത്ര ഹോംവര്ക്കില്ലാതെ ബുദ്ധിജീവിപട്ടം ലക്ഷ്യമിട്ട് നടത്തുന്ന പൊറാട്ട് നാടകങ്ങള് ഇവരുടെ സ്വീകാര്യത വര്ദ്ധിപ്പിക്കുന്നു! സ്വയംവീര്പ്പിക്കാനും പോപ്പുലാരിറ്റി വര്ദ്ധിപ്പിക്കാനും നടത്തുന്ന ഇത്തരം നമ്പരുകള് സുതാര്യമാണ്. കാഴ്ച മൂടി വരുന്ന സമൂഹത്തിന്റെ കണ്ണുകള് കുത്തിപൊട്ടിക്കുന്നതില് സെലിബ്രിറ്റി അന്ധവിശ്വാസികള് കാണിക്കുന്ന ആവേശം നിരാശാജനകം. ഗാന്ധിജിയുടെ വാക്‌സിന്വിരുദ്ധത ഗാന്ധിയന്മാര്ക്ക് കൈമാറി കിട്ടിയതെങ്ങനെ എന്ന് അന്വേഷിച്ചാല് കാര്യം വ്യക്തമാകും. ഉയരം കൂടുന്തോറും ഉത്തരവാദിത്വം വര്ദ്ധിക്കുകയാണ്‌. സമൂഹം 5 G യിലേക്ക് കുതിക്കുമ്പോള് 3G മതി എന്ന വാശി കാണിക്കരുത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം