'മത'മിളകിയ ഒരു സ്ത്രീ അഴിച്ചുവിട്ട ആക്രമണം; ഇത് കേരളമെഴുതിയ മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി; ബജ്‌രംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം

ബജ്‌രംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി ‘ദീപിക’ മുഖപ്രസംഗം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ട ജ്യോതി ശർമ്മയെ ‘മത’മിളകിയ സ്ത്രീ എന്നാണ് ‘ദീപിക’ വിശേഷിപ്പിച്ചത്. അവർക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ല, ബജ്‌രംഗ് ദൾ ഭീകരപ്രസ്ഥാനമെന്നും ‘ദീപിക’ വിമർശിക്കുന്നു.

പാകിസ്ഥാനിൽ ഹിന്ദു- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതേ സ്ഥിതിവിശേഷമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് നേരിടുന്നതെന്നും മതം പറഞ്ഞ് കൊലപ്പെടുത്തിയവരെ അതിർത്തി കടന്ന് നേരിട്ട രാജ്യം, അതിർത്തിക്കുള്ളിലെ വർഗീയവാദികൾക്ക് മുന്നിൽ പത്മാസനത്തിലിരിക്കുന്നുവെന്നും ദീപിക മുഖപ്രസംഗത്തിൽ രൂക്ഷമായി വിമർശിക്കുന്നു.

ന്യൂനപക്ഷങ്ങൾക്ക് നേരെ സംഘപരിവാർ സംഘടനകൾ അഴിച്ചിടുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ‘ദീപിക’യുടെ വിമർശനം.
നിരപരാധികളായ രണ്ട് കന്യാസ്ത്രീകൾ 52 തടവുകാർക്കൊപ്പം ജയിലിന്റെ തറയിൽ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ്കാ വികാസ് എന്നും ‘ദീപിക’ പരിഹസിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് വലിയ ഭീഷണിയാണ് നേടിരുന്നതെന്നും മുഖപ്രസംഗം പറയുന്നു.

ഗ്രഹാം സ്റ്റെയിൻസിനെതിരായ ആക്രമണം ചൂണ്ടിക്കാട്ടി ബജ്‌രംഗ്ദൾ എത്രയോ ആക്രമണങ്ങൾ ഇത്തരത്തിൽ ക്രൈസ്‌തവർക്കെതിരെ നടത്തിയിട്ടുണ്ടെന്ന് ‘ദീപിക’ പറയുന്നു. ഇവർക്ക് കാവൽ നിൽകുന്നത് തങ്ങളല്ലേ എന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിധോധന നടത്തണമെന്നും വിമർശനമുണ്ട്. ഹിന്ദുത്വ ആൾകൂട്ടവിചാരണകളും ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ രാജും ഇപ്പോഴും നിലനിൽക്കുന്നു കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് എല്ലാ ക്രിസ്ത്യാനികൾക്കും അറിയാം. ഇത് തുടങ്ങിയിട്ട് എത്ര നാളായി എന്നും അറിയാം. കിട്ടിയ അവസരം മുതലെടുത്ത് കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും ക്രൈസ്തവ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും ആവശ്യപ്പെട്ട് ചിലർ വന്നു. അവർ ഭരണഘടനയെന്ന് കരുതി എന്തോ ചിന്താധാര വായിച്ചിട്ടുണ്ടാകുമെന്നും ‘ദീപിക’ വിമർശിക്കുന്നു.

കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളം രാജ്യത്തിന് വലിയ സന്ദേശം നൽകി എന്നും മുഖപ്രസംഗത്തിലുണ്ട്. രാജ്യത്തിന്റെ മതേതര വീണ്ടെടുപ്പ് സാധ്യമാണ് എന്ന സന്ദേശം കേരളം നൽകി. വർഗീയതയ്ക്ക് മേൽ സാഹോദര്യത്തിന്റെ വിജയമാണത്. വർഗീയ കൂട്ടുകെട്ടുകൾക്ക് മേൽ മതേതരത്വം തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിന്റെ കൊടിപിച്ചത് കേരളമാണ് എന്നത് നിസാര കാര്യമല്ല. കേരളം കോർത്തെടുത്ത ജാതിമത – ഇടതുവലതു ഭേതമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത് എന്നും ‘ദീപിക’ മുന്നറിയിപ്പ് നൽകുന്നു. ഇത് കേരളമെഴുതിയ മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറിയാണ് എന്നും ദീപിക മുഖപത്രം പ്രശംസിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ