ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; 27ന് തീരദേശ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മത്സ്യമേഖല സംരക്ഷണ സമിതി

അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഈ മാസം 27 ന് ഈ മാസം 27-ന് തീരദേശ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മത്സ്യ മേഖല സംരക്ഷണ സമിതി. മത്സ്യമേഖലയിലെ സംഘടനകളുടെ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എം.പിമാരായ ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, മത്സ്യമേഖലാ സംരക്ഷണ സമിതി കൺവീനർ ചാൾസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

സി.പി.എം അനുകൂല സംഘടന ഒഴിച്ച് മത്സ്യമേഖലയിലെ മുഴുവൻ സംഘടനകളും യോഗത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ആഗോള കുത്തകകൾക്ക് മത്സ്യസമ്പത്ത് അടിയറവ് വെക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അതേസമയം, ആരോപണം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചിട്ടുണ്ട്. എവിടെയെങ്കിലും ആരെങ്കിലും ഒപ്പിട്ടതുകൊണ്ട് ആഴക്കടല്‍ ട്രോളര്‍ ഇറക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Latest Stories

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു