'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദിയെന്ന് രമേശ് പിഷാരടി എംഎൽഎ. ബഡ്ജറ്റിനു മുൻപ് സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും ഉൾപ്പടുത്തി ഒരു യോഗം ചേരണം എന്ന എന്റെ ആവശ്യം അനുഭാവ പൂർവ്വം കേട്ട് പരിഗണിച്ച ബഹുമാനപെട്ട മന്ത്രിയും സുഹൃത്തുമായ ശ്രീ പി സി വിഷ്ണുനാഥിനും നന്ദിയെന്നും രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി 🫡
സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു.🎥
ബഡ്ജറ്റിനു മുൻപ് സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും ഉൾപ്പടുത്തി ഒരു യോഗം ചേരണം എന്ന എന്റെ ആവശ്യം അനുഭാവ പൂർവ്വം കേട്ട് പരിഗണിച്ച ബഹുമാനപെട്ട മന്ത്രിയും സുഹൃത്തുമായ ശ്രീ. പി സി വിഷ്ണുനാഥിനും നന്ദി 🙏
15 ൽ അധികം സംഘടനകളിൽ നിന്നായി 50 ൽ അധികം ചലച്ചിത്ര പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
എല്ലാവരെയും കേൾക്കുകയും അനുഭാവപൂർവ്വം പരിഗണിക്കുകയും ചെയ്തു.
യോഗത്തിന്റെ സംഘാടനത്തിന് മുൻകൈ എടുത്ത നിർമാതാവ് ശ്രീ ആന്റോ ജോസഫിനും 💕
എറണാകുളത്ത് നടന്ന സ്വീകരണ യോഗത്തിൽ ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ സർ നടത്തിയ നടത്തിയ പ്രഖ്യാപനങ്ങളും നിറവേറ്റിയിരിക്കുന്നു 🫡
സലീംകുമാർ
എം ടി വാസുദേവൻ നായർ
ജോൺസൺ മാസ്റ്റർ
എന്നിവരുടെയെല്ലാം പേരുകൾ ബഡ്ജറ്റ് പ്രസംഗത്തിൽ കേട്ടത് കലാകാരൻ എന്ന നിലയിലും
പൊതു പ്രവർത്തകൻ എന്ന നിലയിലും തൃപ്തി തരുന്നു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്