തീരുമാനം ചതി, പത്മജയുമായി ഇനി യാതൊരു ബന്ധവുമില്ല; പ്രോത്സാഹിപ്പിക്കാനും ചിരിക്കാനും ആള്‍ക്കാരുണ്ടാകുമെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പത്മജയുമായി ഇനി തനിക്ക് സഹോദരി എന്ന നിലയില്‍ പോലും യാതൊരു ബന്ധവുമില്ലെന്ന് കെ മുരളീധരന്‍. പത്മജയെ എടുത്തതുകൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിയ്ക്ക് കിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പത്മജയ്ക്ക് എന്നും നല്ല പരിഗണനയാണ് നല്‍കിയിരുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വിടാനുള്ള പത്മജയുടെ തീരുമാനം ചതിയാണ്. ഒരിക്കലും അംഗീകരിക്കാനാകാത്തതുമാണ്. പാര്‍ട്ടിയില്‍ നിന്ന് അവഗണനയുണ്ടായെന്നും കാല് വാരാന്‍ ശ്രമിച്ചെന്നും പറയുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അതൊന്നും ശരിയല്ലെന്നും കോണ്‍ഗ്രസ് എന്നും നല്ല പരിഗണനയാണ് പത്മജയ്ക്ക് നല്‍കിയിട്ടുള്ളതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന സാഹചര്യത്തില്‍ പോലും കെ കരുണാകരന്‍ വര്‍ഗീയതയോട് സന്ധി ചെയ്തിട്ടില്ല. ജയിക്കുന്ന സീറ്റുകളിലാണ് പാര്‍ട്ടി പത്മജയെ മത്സരിപ്പിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. 52,000 വോട്ടിന് യുഡിഎഫ് ജയിച്ച മുകുന്ദപുരത്ത് 2004ല്‍ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011ല്‍ തേരമ്പില്‍ രാമകൃഷ്ണന്‍ 12,000 വോട്ടിന് ജയിച്ച സീറ്റിലും പത്മജ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആയിരം വോട്ടിന് തോറ്റെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രോത്സാഹിപ്പിക്കാനും ചിരിക്കാനും ആള്‍ക്കാരുണ്ടാകും അവരെയൊക്കെ തങ്ങള്‍ക്കറിയാം. ജനങ്ങള്‍ക്ക് വിധേയമായി നില്‍ക്കണം. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതല്ല തിരഞ്ഞെടുപ്പ്. വടകരയില്‍ മത്സരിക്കുമെന്നും ജനങ്ങള്‍ക്ക് വര്‍ഗീയതയ്‌ക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കുമെന്നും മുരളീധരന്‍ അറിയിച്ചു.

Latest Stories

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി

ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്