പ്രണയം നടിച്ച് വഞ്ചിച്ചു; വിവാഹിതയായ യുവതിക്ക് എതിരെ യുവാവിന്റെ പരാതി, കേസെടുത്തു

പ്രണയം നടിച്ച് യുവാവിനെ വഞ്ചിച്ച കേസില്‍ യുവതിക്കെതിരെ കോന്നി പൊലീസ് കേസെടുത്തു. കോന്നി സ്വദേശിയായ 28 കാരനായ യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹിതയും രണ്ടു കുട്ടിക്കളുടെ മാതാവുമായ കോഴിക്കോട് സ്വദേശിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇവര്‍ ഫെയ്‌സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹിതരാകാന്‍ ഒരിങ്ങിയപ്പോഴാണ് യുവതി തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായത്. കോന്നിയിലെ കാനനക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയും അതിനായി എത്തുകയും ചെയ്തു. എന്നാല്‍ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്നായിരുന്നു യുവതിയുടെ മറുപടി.

ഇതില്‍ യുവാവിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നി കോന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി വിവാഹിതയാണെന്ന കാര്യം പുറത്തുവന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി