വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതി, ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി; എൻ ഡി അപ്പച്ചനെതിരെയും കേസ്

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ മരണത്തിൽ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, ഐ.സി ബാലകൃഷ്‌ണൻ എംഎല്‍എയെ എന്നിവരെ പ്രതിയാക്കി കേസ്. നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

എന്‍ എം വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന എൻ എം വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

Latest Stories

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കോഴിക്കോട് ജില്ലയിൽ കാറ്റും മഴയും, നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

'350 ദിവസത്തോളം വെറുതെ ഇരുന്നു, അദ്ദേഹത്തെ ഞാൻ ബ്ലോക്ക് ആക്കിയിരിക്കുകയാണ്'; സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

IPL 2025: എലിമിനേറ്ററിൽ ആ ടീമിനെ എങ്ങാനും ആർസിബിക്ക് കിട്ടിയാൽ തീർന്നു കഥ, അതിന് മുമ്പ്...; കോഹ്‌ലിക്കും കൂട്ടർക്കും അപായ സൂചന നൽകി ആകാശ് ചോപ്ര

കാലവർഷം കേരളത്തിലെത്തി; മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു

'1000 കോടി ഉറപ്പിച്ചോ...' ; വൈറലായി കൂലിയുടെ മേക്കിങ് വീഡിയോ

'അരിവാളിന് വെട്ടാനോങ്ങി, അതിക്രൂരമായി മർദ്ദിച്ചു'; കണ്ണൂരിൽ മകളെ മർദ്ദിച്ച പിതാവ് കസ്റ്റഡിയില്‍

RCB UPDATES: ഇതൊക്കെ കൊണ്ടാണ് മനുഷ്യാ നിങ്ങൾ കിംഗ് ആയത്, സ്വപ്നം പോലും കാണാൻ പറ്റാത്ത മറ്റൊരു റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി