മതപഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണം; അന്വേഷണത്തിനായി പ്രത്യേക സംഘം

മതപഠന കേന്ദ്രത്തിൽ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.

തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി അസ്മിയമോളാണ് മതപഠന കേന്ദ്രത്തിൽ  തൂങ്ങിമരിച്ചത്. ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനകേന്ദ്രത്തില്‍ താമസിച്ചാണ് അസ്മിയ പഠിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുട്ടി ഉമ്മയെ ബാലരാമപുരത്തെക്ക് വിളിച്ചിരുന്നു. എന്നാല്‍  കുട്ടിയെ കാണാന്‍ സ്ഥാപനത്തിലുള്ളവര്‍ മാതാവിനെ അനുവദിച്ചില്ല. ഇതിനുശേഷമാണ് അസ്മിയയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മരണവാര്‍ത്ത കുടുംബത്തെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ പെരുന്നാളിന് ശേഷം അസ്മിയ സ്ഥാപനത്തിനെതിരെ ബന്ധുക്കളോട് പരാതി പറഞ്ഞിരുന്നു. സ്ഥാപനത്തില്‍ നിന്നും കുട്ടി പീഡനം നേരിട്ടതായി കുടുംബം ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസ്അന്വേഷണം ആരംഭിച്ചു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ