വാളയാർ കേസിലെ പ്രതിയുടെ മരണം ദുരൂഹം: വാളയാർ നീതി സമര സമിതി  

വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടു കേസുകളിലെ (398, 401) പ്രതി പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാർ നീതി സമര സമിതി. പെൺകുട്ടികളുടെ മാതാപിതാക്കൾക്കൊപ്പം കേരളത്തിലെ പൊതുസമൂഹം നടത്തുന്ന ഇടപെടലുകളുടെ ഫലമായി പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും കേസ് പുനരന്വേഷിക്കാനും സർക്കാർ നിർബന്ധിതമായ സാഹചര്യത്തിലാണ് പ്രദീപ് കുമാറിന്റെ മരണം എന്നത് ഏറെ ഗുരുതരമാണെന്ന് സമര സമിതി പത്രക്കുറിപ്പിൽ പറഞ്ഞു.

രണ്ടു കുട്ടികളുടെ കൊലപാതകത്തിലും പ്രദീപ്കുമാർ  പ്രതിയായിരുന്നു. കേസിൽ വിചാരണ ചെയ്യപ്പെട്ട അഞ്ചു പ്രതികൾക്കു പുറമെ ഒരു ആറാമൻ ഉണ്ടെന്ന സംശയം ബലപ്പെടുമ്പോൾ അയാളുമായി അടുത്ത ബന്ധം ഉണ്ടെന്നു സംശയിക്കപ്പെടുന്ന പ്രതിയാണ് പ്രദീപ്കുമാർ. അതുകൊണ്ടു തന്നെ വാളയാർ കേസിന്റെ പുനരന്വേഷണ സാദ്ധ്യതകൾ ഇല്ലാതാക്കാനും ആറാം പ്രതിയെ രക്ഷിക്കാനുംഉള്ള  ശ്രമങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നതായി സമര സമിതി പറഞ്ഞു.

വാളയാർ കേസിലെന്ന പോലെ വെറും സാമ്പത്തിക പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യ എന്ന രീതിയിൽ മുന്നോട്ടു പോകരുതെന്നും ബന്ധപ്പെട്ട മുഴുവൻ സാഹചര്യങ്ങളും പരിശോധിക്കണമെന്നും വാളയാർ നീതി സമര സമിതി ആവശ്യപ്പെട്ടു.

വാളയാർ കേസിലെ പ്രതി പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

Latest Stories

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍