ചോറ്റാനിക്കരയിലെ 19 കാരിയുടെ മരണം; പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി ചുമത്തി

ചോറ്റാനിക്കരയിൽ 19 കാരി ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി ചുമത്തി. നേരത്തേ ബലാത്സംഗ, വധശ്രമ കേസുകൾ പ്രതിക്കെതിരെ ചുമത്തിയിരുന്നു. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നിട്ടും ആശുപത്രിൽ കൊണ്ടുപോകാതിരുന്നതിനാൽ കുറ്റകരമായ നരഹത്യ വകുപ്പുകൂടി ചുമത്താമെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പുതിയ വകുപ്പു ചുമത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈ മാസം 31നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 19കാരി മരിക്കുന്നത്. ജനുവരി 25ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ അനൂപ് വിവിധ കാരണങ്ങൾ പറഞ്ഞു പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു.

ഒടുവിൽ തൂങ്ങി മരിക്കാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും അനൂപ് തടഞ്ഞില്ല. ഷാളിൽ തൂങ്ങിയാടുന്ന സമയത്ത അനൂപ് അത് മുറിച്ചിട്ടു. അതിനുശേഷവും പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രതി തയാറായില്ല. വീണ്ടും നാലു മണിക്കൂറോളം ആ വീട്ടിൽ തങ്ങിയ പ്രതി പെൺകുട്ടി മരിച്ചെന്നു കരുതി സ്ഥലംവിടുകയായിരുന്നു. പിറ്റേന്നു വൈകിട്ട് നാലു മണിയോടെ അയൽവാസിയായ ബന്ധുവാണ് പെൺകുട്ടിയെ ഉറുമ്പരിച്ച നിലയിൽ കിടക്കുന്നത് കാണുന്നത്.

പെൺകുട്ടിക്കു മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് അനൂപ് മർദിച്ചത്. സമൂഹമാധ്യമത്തിലൂടെ ഒരു വർഷം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലായി. ചോറ്റാനിക്കരയിലെ വീട്ടിൽ അനൂപ് ഇടയ്ക്കിടെ വന്നിരുന്നു. ഇതോടെ പെൺകുട്ടിയുടെ മാതാവ് ഭയം മൂലം ഇവിടെനിന്നു താമസം മാറുകയായിരുന്നു. ലഹരിക്കേസിലും അക്രമ കേസിലും പ്രതിയാണ് ഇയാൾ.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി