'പ്രിയ സഖാവേ ഒപ്പം, എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും'; വീണ ജോർജ്

മാസപ്പടി കേസിലെ ഇ ഡി നടപടിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുൻ മന്ത്രി വീണ ജോർജ്. ഇക്കാലമത്രയും പലതരത്തിൽ, നേരിട്ടും മറഞ്ഞിരുന്നും ആക്രമിച്ച് ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചുവെന്നും എല്ലാം പരാജയപ്പെട്ടുവെന്നും വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വീണ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സഖാവേ ഒപ്പം .
ഇക്കാലമത്രയും പലതരത്തിൽ, നേരിട്ടും മറഞ്ഞിരുന്നും ആക്രമിച്ച് ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചു . എല്ലാം പരാജയപ്പെട്ടു. എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും.

അതേസമയം മാസപ്പടിക്കേസിൽ പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടക്കുകയാണ്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മു​ഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോ​ഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്.

കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതിയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനമൊന്നും നൽകാതെ സിഎംആർഎല്ലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടന്നാണ് ഇഡി കേസ് എടുത്തത്.

Latest Stories

അടുപ്പിലെ തീയും ആഗോള യുദ്ധവും: ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ LPG പ്രതിസന്ധിയും വികസന മാതൃകയുടെ ക്രൂര സത്യങ്ങളും

'ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ, പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം'; ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്ന് എം വി ഗോവിന്ദന്‍

വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിന്, അതിന് ഇഡിയുടെ റെയ്ഡുമായി ബന്ധമില്ല :രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആർ നടത്താം; തീവ്ര വോട്ടർപട്ടിക പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതി

മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും, അദ്ദേഹത്തെ വേട്ടയാടിയാൽ പ്രതിരോധിക്കും; വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ റെയ്‌ഡ്‌ നടത്തിയാൽ ഇഡി പോരുന്നവഴി ബിജെപിക്ക് ഒരു നേതാവിനെ കിട്ടും: ബിനീഷ് കോടിയേരി

'പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്'; പരിഹസിച്ച് ദീപ്തി മേരി വർഗീസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി, 78 ഗ്രാം സ്വർണവും 'വൈര നമ' വജ്രാഭരണവും കാണാനില്ല

'ഒരു കപ്പ്‌ എടുക്കട്ടെ... കപ്പ്‌, കപ്പേ'; പരിഹാസ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ബിജെപി സർക്കാരിന്റെ ആസൂത്രിത ആക്രമണം, പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ട'; ഇ ഡി റെയ്‌ഡിൽ എം എ ബേബി

'മാസപ്പടി കേസിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം, കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും'; കെ കെ ശൈലജ