ഡി ലിറ്റ് വിവാദം; കേരള സര്‍വകലാശാല വി.സി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ശിപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളിയ സംഭവത്തില്‍ കേരള സര്‍വ്വകലാശാലയിലെ വിസി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്ത് പുറത്ത്. ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ശിപാര്‍ശ തള്ളിയ വിവരം അറിയിച്ചു കൊണ്ട് കേരള സര്‍വ്വകലാശാല വിസി ഡോ. വി പി മഹാദേവന്‍ പിള്ളയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഡിസംബര്‍ ഏഴിന് വിസി രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് കത്ത് നല്‍കിയത്.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്ന കാര്യം ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചു എന്നുമാണ് കത്തില്‍ പറയുന്നത്. ഔദ്യോഗിക ലെറ്റര്‍ പാഡ് ഉപയോഗിക്കാതെ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയിലാണ് കത്ത് എഴുതിയിരിക്കുന്നത്. സിന്‍ഡിക്കറ്റ് ചര്‍ച്ച ചെയ്തതിന് ശേഷം സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കണം. ഇതിന് ശേഷം വിവരങ്ങള്‍ വിസി ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കുകയാണ് വേണ്ടത്. എന്നാല്‍ സീലുകളൊന്നും ഇല്ലാത്ത വെള്ളക്കടലാസിലാണ് കത്ത് എഴുതി നല്‍കിയിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്.

വിസിയുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് ചാന്‍സലര്‍ പദവി ഒഴിയുകയാണെന്ന് അറിയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഡി ലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയോ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുരുതരമായ സാഹചര്യമാണ് നിലവില്‍ ഉള്ളത് എന്നുമായിരുന്നു ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ചോദ്യങ്ങളുന്നയിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി