ഡി ലിറ്റ് വിവാദം: കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ഡി ലിറ്റ് വിവാദത്തില്‍ കേരള സര്‍വകലാശാല ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശിപാര്‍ശ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തള്ളിയെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു. വി.സിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സര്‍വകലാശാല ആസ്ഥാനത്ത് വി.സി വി.പി മഹാദേവന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്കാണ് യോഗം ചേരുന്നത്.

രാഷ്ട്രപതിക്ക് നല്‍കിയ ഡി ലിറ്റ് സിന്‍ഡിക്കേറ്റ് തളളിയെന്ന് അറിയിച്ച് കേരള സര്‍വകലാശാലയിലെ വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഔദ്യോഗിക നോട്ട്പാഡ് ഉപയോഗിക്കാതെ കൈപ്പടയില്‍ എഴുതിയാണ് കത്ത് നല്‍കിയത്. കത്തിനെ പരാമര്‍ശിച്ച് രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ വൈസ് ചാന്‍സലറായി തുടരുമെന്ന ചോദ്യവും ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ശിപാര്‍ശ കേരള സര്‍വകലാശാല തള്ളിയത് ബാഹ്യ ഇടപെടല്‍ കാരണമാണെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി മഹാദേവന്‍ പിള്ള രംഗത്ത് വന്നിരുന്നു. മനസ്സ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി.പി മഹാദേവന്‍ പിള്ള പ്രസ്താവനയില്‍ വിശദീകരിച്ചത്. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വി.സി വ്യക്തമാക്കി.

സിന്‍ഡിക്കേറ്റ് യോഗം ചേരാതെ ഡി ലിറ്റ് നല്‍കാനുള്ള ശിപാര്‍ശ തള്ളിയത് വിവാദമായിരുന്നു. യോഗം വിളിക്കാതെ ശിപാര്‍ശ തള്ളേണ്ടി വന്നതായി വിസി അറിയിച്ചുവെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാനായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍വകലാശാലയും സര്‍ക്കാരും പ്രതിരോധത്തില്‍ ആയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ