വി ഡി സതീശൻ അനുകൂല പ്രകടനം നടത്തി; ഇടുക്കിയിൽ നാല് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്‌ത്‌ ഡിസിസി

ഇടുക്കിയിൽ വി ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്‌ത് ഡിസിസി. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി. ഇന്നലെയാണ് വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്.

വാട്സാപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു പ്രകടനത്തിന് ആഹ്വാനം. ഇതിനെതിരെ ഇടുക്കിയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഡിസിസി വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചു. പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി,തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് ഡിസിസി നീക്കം ചെയ്തത്.

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് ഡിസിസിയുടെ വിശദീകരണം. നടപടികൾക്കിടയിലും നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം ഇടുക്കിയിൽ തുടരുകയാണ്. അടിമാലിയിലും മാങ്കുളത്തും കട്ടപ്പനയിലും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

Latest Stories

'സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം, സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ല'; ബിനോയ് വിശ്വം

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു, ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

കുട്ടികളെ പരിഹസിക്കാനോ ഭയപെടുത്താനോ പാടില്ല; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്

'പുറത്തുവന്ന പട്ടികയുടെ ചിത്രം കണ്ടിട്ടില്ല, എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക'; സന്ദീപ് വാര്യർ

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായി; ഡിജിസിഎയ്ക്കും ഇന്‍ഡിഗോയ്ക്കും ഉൾപ്പെടെ പരാതി നൽകി മഹുവ മൊയ്ത്ര

ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം

47 എംഎൽഎമാരും പിന്തുണച്ചത് കെസിയെ, പിന്തുണച്ചവരിൽ സണ്ണി ജോസഫും സന്ദീപ് വാര്യരും വരെ; സതീശനൊപ്പം 6 പേർ മാത്രമെന്ന് റിപ്പോർട്ട്

തമിഴകത്ത് പൊളിറ്റിക്കൽ ത്രില്ലർ; ഡിഎംകെയും എഐഡിഎംകെയും ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ നീക്കം നടത്തിയാൽ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത