മഴ തുടരുന്നു, ജലസമൃദ്ധിയിൽ അണക്കെട്ടുകൾ; മുല്ലപ്പെരിയാർ ജലനിരപ്പ് 130 അടിക്ക് മുകളിൽ, ഇടുക്കി ഡാമിൽ മുൻവർഷത്തേക്കാൾ 12 അടിയോളം വെള്ളം

സംസ്ഥാനത്ത് മഴ ശക്തമായതോടെ ജലസമൃദ്ധിയിലായി അണക്കെട്ടുകൾ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്. ഇടുക്കി ഡാമിൽ 2344.01 അടിയാണ് ജലനിരപ്പ്. കഴി‌ഞ്ഞ വർഷത്തേക്കാൾ 12 അടിയോളം വെള്ളം കൂടുതലാണിത്. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. കെഎസ്ഇബിക്ക് ഇത് ആശ്വസമായിരിക്കുകയാണ്.

ഇടുക്കിയിൽ ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടിയപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒരാഴ്ച കൊണ്ട് 19 അടിയിലധികം കൂടിയിട്ടുണ്ട്. മെയ് 24ന് കേരളത്തിൽ കാലവർഷമെത്തിയ അന്ന്, 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 30 ശതമാനം മാത്രം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം കുറവ്. എന്നാൽ കനത്ത വേനൽ മഴക്കൊപ്പം കാലവർഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തിൽ ഉയർന്നു തുടങ്ങി. ഇപ്പോൾ ദിവസേന രണ്ടടിയോളമാണ് ജലനിരപ്പ് ഉയരുന്നത്.

മെയ് മാസത്തിൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ പ്രതിദിന ഉൽപാദനം 10.32 ദശലക്ഷമായി കൂട്ടിയിരുന്നു. ഇപ്പോൾ ഏഴ് ദശലക്ഷം യൂണിറ്റായി കുറച്ചിട്ടുണ്ട്. കെഎസിഇബിയുടെ ചെറിയ അണക്കെട്ടുകളിൽ സംഭരണ ശേഷിയോടടുത്ത് വെള്ളമുള്ളതിനാൽ അവിടങ്ങളിലൊക്കെ വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചു. ഇതാണ് മൂലമറ്റം പവർഹൗസിലെ ഉൽപ്പാദം കുറക്കാൻ കാരണം.

മലങ്കര അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയപ്പോൾ മൂവാറ്റുപുറയാറിൽ ജലനിരപ്പ് ഉയർന്നതും ഉൽപ്പാദനം നിയന്ത്രിക്കാൻ കാരണമായിട്ടുണ്ട്. ഇത്തവണ 505 മില്ലീമീറ്റർ മഴയാണ് കാലവർഷത്തിൽ ഇടുക്കിയിൽ പെയ്തത്. സാധാരണ ലഭിക്കേണ്ടത് 37 മില്ലിമീറ്റർ മഴയാണ്. ഇതനുസരിച്ച് 1351 ശതമാനം കൂടുതൽ മഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!