'പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കില്ല'; കൊണ്ടോട്ടിയിൽ ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ബി.​ജെ.​പിയിൽ നിന്ന് രാജിവെച്ചു

കേന്ദ്ര സർ​ക്കാരിന്റെ പൗ​ര​ത്വ​ നിയമ ​ഭേ​ദ​ഗ​തിയി​ൽ പ്ര​തി​ഷേ​ധി​ച്ച് മലപ്പുറം കൊണ്ടോട്ടിയിൽ ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ബി.​ജെ.​പിയിൽ നിന്ന് രാജിവെച്ചു. കിഴിശ്ശേരി പു​ല്ല​ഞ്ചേ​രി ക​ള​ത്തി​ങ്ങ​ൽ കോ​ള​നി​യി​ലെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് രാ​ജി​​വെച്ചതായി കാ​ണി​ച്ച്, കോ​ള​നി കു​ടും​ബ​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ൻ, എം. ​ജ​യേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി ജി​ല്ലാ സെ​ക്ര​ട്ട​റി ര​വി തേ​ല​ത്തി​ന് ക​ത്ത് ന​ൽ​കി​യ​ത്.

പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 15- ന് രാജി വെച്ചവരുടെ പ്രത്യേകയോഗവും ചേരുന്നുണ്ട്.

മ​ത​ത്തി‍െൻെറ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളെ വേ​ർ​തി​രി​ക്കു​ന്ന​തി​നോ​ട് യോജിക്കാനാകില്ലെന്നും ഇ​തി​നാ​ലാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എ​തി​ക്കുന്നതെന്നും ക​മ്മി​റ്റി​യം​ഗം എം. ​ജ​യേ​ഷ് പ​റ​ഞ്ഞു.  വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൂ​ട്ട​ത്തോ​ടെ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​വ​രാ​ണ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ. അ​തേ​സ​മ​യം, കോ​ള​നി​വാ​സി​ക​ളു​ടെ ക​ത്ത് ല​ഭി​ച്ചെ​ന്നും രാ​ജി​വെയ്ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി രവി തേ​ല​ത്ത് പ​റ​ഞ്ഞു.

കു​ടും​ബ ​ശ്​​മ​ശാ​ന പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​നി​യി​ൽ നി​ന്നു​ള്ള​വ​ർ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ബി.​ജെ.​പി​യെ സ​മീ​പി​ച്ചി​രു​ന്നു. സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്ത​തോ​ടെ അ​വ​ർ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. ഇ​പ്പോ​ഴ​വ​ർ​ക്ക്​ അ​പ്പു​റ​ത്ത് നി​ന്ന്​ പു​തി​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ലഭിച്ചിട്ടു​ണ്ടോ​യെ​ന്ന​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി