മോഹന്‍ലാലിനും പി ടി ഉഷയ്ക്കും ഡി ലിറ്റ് ബിരുദം നല്‍കി കാലിക്കറ്റ് സര്‍വകലാശാലയുടെ ആദരം

സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയക്ക് മോഹന്‍ലാലിനും,കായിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പി ടി ഉഷയക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാല ക്യാംപസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ പി.സദാശിവം ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വ്വകലാശാല വിസി കെ.മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1609307129124977/?type=3&theater

തനിക്ക് ലഭിച്ച ഡി ലിറ്റ് ഇക്കാലംവരെ ഒപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരമെന്ന് മോഹന്‍ലാല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഭാര്യ സുചിത്രയ്ക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹന്‍ലാല്‍ ചടങ്ങിന് എത്തിയത്. തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ തരുന്ന ആദരവാണെന്ന് പി.ടി.ഉഷ പറഞ്ഞു.

ആദരത്തിന് നന്ദി പറഞ്ഞ മോഹന്‍ലാല്‍ ചടങ്ങിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്ക് വയ്ക്കുകയും ചെയ്തു.

 

Latest Stories

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!