സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാലും അധികാരം ഇപ്പോഴുമുണ്ട്; ലോകായുക്ത സിറിയക് ജോസഫ്

സര്‍ക്കാര്‍ ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കിയാലും സെക്ഷന്‍ 14 പ്രകാരമുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ തങ്ങള്‍ക്ക് ഇപ്പോഴും അധികാരമുണ്ടെന്ന് ലോകായുക്ത സിറിയക് ജോസഫ്. അത് പരിഗണിക്കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്ന ഹര്‍ജിയില്‍ വാദം നടക്കുമ്പോഴായിരുന്നു ലോകായുക്തയുടെ ഈ പരാമര്‍ശം. അതേസമയം, മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് ചോദ്യംചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.

മന്ത്രിസഭ സര്‍ക്കാര്‍ ജീവനക്കാര്‍ അല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കില്‍ മാത്രമേ ലോകായുക്തക്ക് പരിഗണിക്കാന്‍ പറ്റൂ എന്ന് സര്‍ക്കാര്‍ വാദിച്ചു. മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യംചെയ്യാന്‍ ലോകായുക്തയ്ക്ക് ആകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

ധനകാര്യത്തെ ബാധിക്കുന്ന വിഷയം മന്ത്രിസഭയില്‍ വെക്കുമ്പോള്‍ ധനമന്ത്രിയുടെ അനുമതി വേണ്ടേ എന്ന് ലോകായുക്ത ചോദിച്ചു. ഈ മൂന്നു തീരുമാനങ്ങളിലും ധനമന്ത്രിയുടെ തീരുമാനം ഇല്ലല്ലോയെന്നും ലോകായുക്ത ചോദിച്ചു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ