തനിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണം നടക്കുന്നു, കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ല; നിയമപരമായി തന്നെ മുന്നോട്ട് പോകും : യു. പ്രതിഭ

തനിക്കെതിരായ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വീണ്ടും പ്രതികരണവുമായി കായംകുളം എംഎൽഎ യു. പ്രതിഭ. കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും യു. പ്രതിഭ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടപ്പോൾ വിതുമ്പി പോയതാണെന്നും എംഎൽഎ പറഞ്ഞു. ഇന്ന് തനിക്കാണെങ്കിൽ നാളെ മാറ്റൊരാൾക്ക് ഇത് നേരിടേണ്ടി വരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വ്യക്തിഹത്യചെയ്യുന്നതിനോട് യോജിക്കാൻ കഴിയുന്നില്ലെന്നും യു പ്രതിഭ പറഞ്ഞു.

തനിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഒരു വശത്ത് ഖേദം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് ന്യായീകരണം തുടരുന്നു. കണ്ണീർ കൊണ്ട് വോട്ട് പിടിക്കുന്ന ആൾ അല്ല ഞാനെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ശരീരത്തിന്റെ അഴകല്ല, കായംകുളത്തെ വികസനം ആണ് നോക്കേണ്ടതെന്നും പരാജയഭീതി കൊണ്ടാണ് യുഡിഎഫ് അശ്ലീല പരാമർശങ്ങൾ നടത്തുന്നതെന്നും യു പ്രതിഭ പ്രതികരിച്ചു.

കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദ് ആണ് കഴിഞ്ഞ ദിവസം കായംകുളം എംഎൽഎ യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. ശരീര അഴകും വാക് ചാരുതയും വിൽപ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നായിരുന്നു വിവാദ പ്രസ്താവന. യുഡിഎഫ് മണ്ഡലം കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ