29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. മേളയിൽ ഫെമിനിച്ചി ഫാത്തിമയും സംവിധായകനായ ഫാസിൽ മുഹമ്മദും വാരികൂടിയത് നിരവധി അവാർഡുകൾ. മികച്ച നവാഗത സംവിധായികക്കുള്ള കെ ആർ മോഹനൻ പുരസ്കാരം അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി സ്വന്തമാക്കി. സുവർണ ചകോരം പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ മാലുവിന് ലഭിച്ചു.

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ സംവിധായകൻ ഫാസിൽ മുഹമ്മദ് സ്വന്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം മി മറിയം ദി ചിൽഡ്രൻ ആൻ്റ് 26 അദേഴ്സ് എന്ന ചിത്രത്തിനും, ഫിപ്രസി പുരസ്കാരങ്ങളിൽ മികച്ച മലയാള നവാഗത ചിത്രം വിക്ടോറിയക്കും, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും ലഭിച്ചു. അപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് അനഘയ്ക്കും, റിഥം ഓഫ് ദമാം എന്ന ചിത്രത്തിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കിനും മികച്ച പ്രകടനത്തിനുള്ള പരാമർശം ലഭിച്ചു.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം