ശബരിമലയിലെ തിരക്ക്; സജി ചെറിയാനെതിരെ ഡിജിപിയ്ക്ക് പരാതി; കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് പരാതി നല്‍കിയത്. പാമ്പാടിയിലെ നവകേരള സദസില്‍ മന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തിലാണ് പരാതി.

മതസൗഹാര്‍ദ്ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനുമാണ് മന്ത്രി പ്രസ്താവനയിലൂടെ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ ശബരിമല മേല്‍ശാന്തി പറഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോള്‍ സമീപത്തുള്ള ശബരിമലയില്‍ കൃത്രിമ തിരക്ക് സൃഷ്ടിച്ച് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടന്നതായും ഇത് അന്വേഷിക്കുമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുന്നൂറ് പരാതികള്‍ ലഭിച്ചതായി ദേവസ്വം ബഞ്ച് അറിയിച്ചിരുന്നു. തീര്‍ത്ഥാടകര്‍ക്ക് കോടതി നിര്‍ദ്ദേശ പ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് ബഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Latest Stories

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു

ഹാര്‍ദ്ദിക് ഫേക് കളിക്കാരന്‍, ഇതുപോലെ ഒരു നായകനെ ആരും വിലകല്‍പ്പിക്കില്ല; തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

വിഷ്ണുപ്രിയ വധക്കേസ്, ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

കോമാളിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അത് അംഗീകരിക്കും, പക്ഷെ ഇതില്‍ എന്റെ ഭാര്യയുടെ ഫോട്ടോയുമുണ്ട്.. നിയമനടപടി സ്വീകരിക്കും: സന്നിദാനന്ദന്‍

അവസാന മത്സരത്തിന് കൈയടികൾ നൽകുമെന്ന് കരുതിയോ, ഇത് ടീം വേറെയാ; എംബാപ്പയെ കൂവി പൊളിച്ച് പിഎസ്ജി ആരാധകർ

നാലാം ഘട്ടത്തിൽ പോളിങ്ങിൽ വൻ ഇടിവ്, ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല; പശ്ചിമ ബംഗാളില്‍ പരാതി പ്രവാഹം