പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചു; സി.പി.ഐ നേതാവ് കെ. കെ ശിവരാമന് കാരണംകാണിക്കല്‍ നോട്ടീസ്

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ ശിവരാമന് കാരണംകാണിക്കല്‍ നോട്ടീസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ചതിന് പാര്‍ട്ടി നേതൃത്വമാണ് നോട്ടീസ് നല്‍കിയത്.

ജനയുഗം ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്ത രീതിയെ കെ. കെ ശിവരാമന്‍ വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ശിവരാമന്റെ മറുപടി സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യും.

ശ്രീനാരായണ ഗുരുജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം.

കെ. കെ ശിവരാമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഇന്ന് ശ്രീ നാരായണഗുരു ജയന്തി.
രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടിൽ ഗുരു ദർശനങ്ങളെ അവതരിപ്പിച്ചു ലേഖനങ്ങൾ എഴുതി ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകംപേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റെത് ഗുരു നിന്ദയായിരുന്നു . ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും , മാനേജ്മെന്റം ജനയുഗത്തിനു ഭൂഷണമല്ല.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി