'ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം, വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം'; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ

യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവന‌ന്തപുരം കോർപറേഷനിൽ മേയറാക്കിയത് ആനമണ്ടത്തരമായെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനം. കോർപറേഷൻ ഡിവിഷനുകളിൽ ഇപ്പോൾ പലയിടത്തും ബിജെപി മുന്നേറ്റമാണ്. ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല, ഭാവിയിലും പാർട്ടിക്കു ദോഷമാകുമെന്ന് സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു.

തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാരിയരെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കൾ പാർട്ടിയിലുണ്ട്. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു.

മന്ത്രി കെബി ഗണേഷ് കുമാറിനെതിരെയും വിമർശനമുണ്ടായി. ഇടതുമുന്നണി സ്ഥാനാർഥിയായി പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്കുമാർ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികൾ വിമർശിച്ചു. ഈ സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറുന്നു. പാർട്ടിക്കാർക്കു പൊലീസ് സ്റ്റേഷനിൽപ്പോലും നീതി കിട്ടുന്നില്ല. മറ്റു പാർട്ടിക്കാർക്കു കിട്ടുന്ന പരിഗണന പോലും പാർട്ടിക്കാർക്കില്ല.

പാർലമെന്റിൽ ഇടതുപക്ഷത്തിനു മുഖമില്ലാതായി. ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണ്? ആൾ മോശമാണെന്നു പറയുന്നില്ലെങ്കിലും പ്രകടനം പരിതാപകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു. പാർട്ടിയിൽ വിരമിക്കൽ പ്രായം 75 വയസ് നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്ന നേതാക്കളെ അപ്പോൾ തന്നെ ഒഴിവാക്കണമെന്നും വിമർശനമുണ്ടായി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു