സംസ്ഥാന കോ​ൺ​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി രൂക്ഷം; ഹൈ​ക്കമാ​ൻ​ഡ്​ ഇട​പെ​ട്ടി​ട്ടും അയയാതെ മു​ൻ കെ.​പി.​സി.​സി അ​ദ്ധ്യ​ക്ഷ​ന്മാ​ർ 

സംസ്ഥാന കോ​ൺ​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം. പാ​ർ​ട്ടി​യെ അ​ടി​മു​ടി ഉ​ട​ച്ചു​ വാ​ർ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വം നീ​ക്കം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ങ്കീ​ർ​ണ​മാ​യ​ത്. പു​തി​യ നേ​തൃ​ത്വ​ത്തി​ൻെറ സ​മീ​പ​ന​ങ്ങ​ളോ​ട്​ വി​യോ​ജി​ച്ച്​ ഗ്രൂ​പ്പ് നേ​താ​ക്ക​ൾ​ക്കു​പു​റ​മെ ഗ്രൂ​പ്പി​ത​ര നേ​താ​ക്ക​ള്‍കൂ​ടി രം​ഗ​ത്തു​ വ​ന്ന​തോ​ടെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യിയത്. ഹൈ​ക്ക​മാ​ൻ​ഡ്​ പ്ര​തി​നി​ധി നേ​രി​ട്ടി​ട​പെ​ട്ടി​ട്ടും മു​ൻ കെ.​പി.​സി.​സി അ​ദ്ധ്യക്ഷ​ന്മാ​ർ നി​ല​പാ​ടി​ൽ അ​യ​വി​ല്ലാ​തെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്നു.

പു​നഃ​സം​ഘ​ട​ന നീ​ക്കം സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ്​ നേ​തൃ​ത്വം പ്രതിരോധത്തിൽ ആയതെന്നത്  സ്ഥിതി സങ്കീർണമാക്കുകയാണ്. കെ.​പി.​സി.​സി ഭാ​ര​വാ​ഹി പ​ട്ടി​ക സെ​പ്​​റ്റം​ബ​റി​ൽ ത​ന്നെ പു​റ​ത്തി​റ​ക്കു​ക​യെ​ന്ന സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൻെറ ല​ക്ഷ്യം ഫ​ലം കാ​ണ​ണ​മെ​ന്നി​ല്ല. പ​ട്ടി​ക ത​യ്യാ​റാ​ക്കും ​മുമ്പ്​ ഇ​നി​യും വി​പു​ല​മാ​യ ച​ർ​ച്ച വേ​ണ്ടി​ വ​രു​മെ​ന്നു​​ ത​ന്നെ​യാ​ണ്​ സൂ​ച​ന.

കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ്​ ഗ്രൂ​പ്പി​ത​ര നേ​താ​ക്ക​ളും ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തേ പരാ​തി ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും നേ​ര​ത്തേ ഉ​യ​ർ​ത്തി​യ​പ്പോ​ള്‍, പ​ദ​വി​ക​ൾ പ​ങ്കി​ടു​ന്ന​തി​നു​ വേ​ണ്ടി​യെ​ന്നു ​പ​റ​ഞ്ഞ് ത​ള്ളു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന നേ​തൃ​ത്വ​വും ഹൈ​ക്കമാ​ൻ​ഡും. എ​ന്നാ​ൽ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും വി.​എം. സു​ധീ​ര​നും അ​തേ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​ വ​ന്ന​തോ​ടെ ഹൈ​ക്കമാ​ൻ​ഡി​നും നി​ല​പാ​ട്​ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രും.

മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ പോ​ലും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ പു​തി​യ നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്നെ​ന്ന പ​രാ​തി ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ച്ചാ​ലു​ണ്ടാ​കാ​വു​ന്ന ഭ​വി​ഷ്യ​ത്ത്​ സംബന്ധിച്ച്​ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്​ ബോ​ദ്ധ്യമു​ണ്ട്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ