അഭിഭാഷകൻ ബിഎ ആളൂര്‍ അന്തരിച്ചു; നാടിനെ ഞെട്ടിച്ച ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീൽ

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. വ്യക്കസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുന്‍പ് പല കേസുകളിലും ഹാജരായിട്ടുളള ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളുരാണ്. കൂടാതെ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതിഭാഗം അഭിഭാഷകനായിരുന്നു.

ജിഷ വധക്കേസ്, കൂടത്തായി, വിസ്മയ കേസ് തുടങ്ങിയ കേസുകളിലും കുറ്റാരോപിതര്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായി. കൂടത്തായി കൊലപാതക കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബിഎ ആളൂരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും അഡ്വ. ബിഎ ആളൂര്‍ ഹാജരായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായും ആളൂര്‍ ഹാജരായിട്ടുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി വ്യക്കരോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ