സ്ഥാനാര്‍ത്ഥികളുടെ കുറ്റകൃത്യ പശ്ചാത്തലം പരസ്യം ചെയ്യണം; എന്തുകൊണ്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയെ വച്ചില്ലെന്ന് വിശദീകരിക്കണമെന്നും ടിക്കാറാം മീണ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കുറ്റകൃത്യ പശ്ചാത്തലമുണ്ടോ എന്ന് പരസ്യം ചെയ്യണം എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം ഇക്കാര്യം വിശദീകരിക്കണം. കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കേണ്ടിയും വരും.

സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനുള്ളിലോ പത്രിക സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പോ സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിയുടെ വെബ്‌സൈറ്റിലും സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യം ചെയ്യണം. 3 തവണയാണ് മാധ്യമങ്ങള്‍ വഴി പരസ്യം ചെയ്യേണ്ടത്. ഇതിന്റെ പകര്‍പ്പ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് 72 മണിക്കൂറിനുള്ളില്‍ കമ്മീഷന് നല്‍കുകയും വേണം.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ