ക്രൈം നന്ദകുമാര്‍ ജീവിതം തകര്‍ത്തു; കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ഇന്നു രാവിലെ 11.30ന് ദേശാഭിമാനി ജംക്ഷനില്‍ വച്ചാണ് സംഭവമുണ്ടായത്. ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം.

ക്രൈം നന്ദകുമാറിന്റെ ഓഫിസിലെ മുന്‍ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്താനായിരുന്നു യുവതിയുടെ ശ്രമം. ഇതുകണ്ട നാട്ടുകാര്‍ അവസരോചിതമായി ഇടപെട്ട് ശ്രമം തടഞ്ഞു. തുടര്‍ന്ന് യുവതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തന്നെ കുറിച്ചുള്ള വാര്‍ത്ത ക്രൈം നന്ദകുമാര്‍ അദ്ദേഹത്തിന്റെ ചാനലില്‍ നല്‍കിയെന്നും മകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി നേരത്തേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി. കെ. ശശി; സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ

വ്യക്തിഹത്യ അവസാനിപ്പിക്കാമോ? അരച്ചാൺ വയർ നിറച്ച് ഒരു മാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5,000 രൂപ പോലും വേണ്ട: രമ്യ ഹരിദാസ്

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ