ബാർ കോഴ: ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച്. വിവാദത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംഘടന നേതൃത്വത്തിന് കത്ത് നൽകിയത്. അതേസമയം ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റ് ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തി.

ബാർ കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുകയാണ്. കേസിൽ പുറത്ത് വന്ന ഓഡിയേ സന്ദേശമിട്ട അനിമോനില്‍ നിന്ന് നേരത്തെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. പണം നൽകിയെന്ന് അനിമോൻ വെളിപ്പെടുത്തിയ അണക്കരയിലെ സ്‌പൈസ് ഗ്രോവ് എന്ന ഹോട്ടലിന്‍റെ ഉടമ അരവിന്ദാക്ഷന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അനിമോനും ഈ ഹോട്ടലിൽ പങ്കാളിയാണ്. ബാർ കോഴയിൽ നിലവിൽ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. സംഭവത്തിൽ വ്യക്തത വരുത്തിയതിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

വ്യാഴാഴ്ച‌ കൊച്ചിയിൽ നടന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ യോഗത്തിന് പിന്നാലെ ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അനിമോനിട്ട ശബ്ദസന്ദേശമാണ് കേസിന്റെ തുടക്കം. ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് വെളിപ്പെടുത്തിയെന്നായിരുന്നു ശബ്ദസന്ദേശം. ബാർ ഉടമകളുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിലെത്തി സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളും അന്വേഷണ സംഘം പരിശോധിക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ