ബാർ കോഴ: ബാറുടമകളുടെ സംഘടന യോഗം ചേർന്ന ഹോട്ടലിൽ ക്രൈംബ്രാഞ്ച് പരിശോധന; മിനുടസ് അടക്കം പരിശോധിച്ചു, മൊഴി രേഖപ്പെടുത്തി

ബാർ കോഴ വിവാദത്തിൽ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന ഹോട്ടലിലായിരുന്നു പരിശോധന. ഡിവൈഎസ്പി ബിനുകുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. യോഗത്തിന്‍റെ മിനുടസ് അടക്കം സംഘം പരിശോധിച്ചു. മെയ് 23 ന് എക്സിക്യൂട്ടിവ് യോഗത്തിൽ യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി.

മെയ് 23 ന് കൊച്ചി റിനൈസൻസ് ഹോട്ടലിൽ ചേർന്ന കേരള ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് ബാറുടമകളോട് പണം ആവശ്യപ്പടുന്ന വിവാദ ഓഡിയോ പുറത്ത് വന്നത്. ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ ഇടുക്കിയിലെ വാട്സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തിൽ ഓരോരുത്തരും രണ്ടര ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. സന്ദേശം വിവാദമായോതെട സർക്കാർ ഗൂഡാലോചന ആരോപണവുമായി രംഗത്ത് വരികയും എംബി രാജേഷ് പരാതി നൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്‍റെ ഭാഗമായാണ് ക്രൈംബ്രാ‌ഞ്ച് കൊച്ചിയിൽ യോഗം നടന്ന ഹോട്ടലിൽ അന്വേഷണ സംഘമെത്തിയത്.

ഓഡിയോ സന്ദേശം വിവാദമായതോടെ ശബ്ദ സന്ദേശത്തെ തെറ്റിദ്ധരിച്ചെന്ന് തിരുത്തി സംഘടന പ്രസിഡന്‍റ് രംഗത്ത് വന്നിരുന്നു. ഓഫീസ് കെട്ടിട നിർമ്മാണത്തിനാണ് പണം ആവശ്യപ്പെട്ടതെന്നായിരുന്നു വിശദീകരണം. വിവാദ ഓഡിയോ പുറത്ത് വിട്ട അനിമോനും ആരോപണം തിരുത്തിയിരുന്നു. അതേസമയം ക്രൈംബ്രഞ്ച് അന്വഷണം തെളിവ് നശിപ്പിക്കാനാണെന്നും ജുഡീഷയ്ൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ